'നിങ്ങളുടെ രണ്ട് കണ്ണുകൾ കൊണ്ടാണ് ഞാൻ രത്നവേലിനെ സൃഷ്ട്ടിച്ചത്' ; ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് മാരി സെൽവരാജ്

'നിങ്ങളുടെ  രണ്ട് കണ്ണുകൾ കൊണ്ടാണ് ഞാൻ രത്നവേലിനെ സൃഷ്ട്ടിച്ചത്' ; ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് മാരി സെൽവരാജ്

നടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ മാരി സെൽവരാജ്. എനിക്ക് നിങ്ങളുടെ രണ്ട് കണ്ണുകളും വളരെ ഇഷ്ടമാണ്. ആ രണ്ട് കണ്ണുകൾ കൊണ്ടാണ് ഞാൻ രത്നവേലിനെ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും മാരി സെൽവരാജ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. രണ്ട് കണ്ണുകളിലും രണ്ട് വിപരീത ജീവിതങ്ങളുമായി ഫഹദ് തന്റെ സിനിമയിലുടനീളം ഒരേ വഴിയിലൂടെ സഞ്ചരിച്ചെന്നും മാരി സെൽവരാജ് കുറിപ്പിലൂടെ പങ്കുവച്ചു.

മാരി സെൽവരാജിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം :

ഹലോ ഫഹദ് സാർ!!

എനിക്ക് നിങ്ങളുടെ രണ്ട് കണ്ണുകളും വളരെ ഇഷ്ടമാണ്. ആ രണ്ട് കണ്ണുകൾ കൊണ്ടാണ് ഞാൻ രത്നവേൽ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. തലമുറകളായി പഠിപ്പിച്ച ജീവിതരീതി ശരിയാണെന്ന വിശ്വാസം ഒരു കണ്ണിൽ സൂക്ഷിക്കുക. മറുവശത്ത്, പുതിയ തലമുറകൾ ഉദിച്ചുയരുകയും ചോദിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ആക്രമണാത്മക ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും അവതരിപ്പിക്കുക. രണ്ട് കണ്ണുകളിലും രണ്ട് വിപരീത ജീവിതങ്ങളുമായി, നിങ്ങൾ എന്റെ സിനിമയിലുടനീളം ഒരേ വഴിയിലൂടെ സഞ്ചരിച്ചു. അവസാനം ഞാൻ രണ്ടു കണ്ണുകളും അടയ്ക്കാൻ പറഞ്ഞു. എന്തുകൊണ്ടെന്ന് ചോദിക്കാതെ നിങ്ങൾ അത് അടച്ചു. നിങ്ങളുടെ നെഞ്ചിൽ ഡോ. അംബേദ്കറുടെ ശബ്ദം ഞാൻ കേട്ടു. അത്രമാത്രം, നിങ്ങൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച നിമിഷം ഞാൻ വളരെ സന്തോഷത്തോടെ പറയുന്നു. ജന്മദിനാശംസകൾ ഫഹദ് സാർ.

മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാമന്നൻ എന്ന ചിത്രത്തിൽ രത്നവേൽ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവിസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വടിവേലു, കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in