രഞ്ജിത്തിന്റെ ഹ്രസ്വ ചിത്രം 'മാധവി'; ഫസ്റ്റ് ലുക് പോസ്റ്ററിൽ നമിതയും ശ്രീലക്ഷ്മിയും

രഞ്ജിത്തിന്റെ ഹ്രസ്വ  ചിത്രം 'മാധവി'; ഫസ്റ്റ് ലുക് പോസ്റ്ററിൽ നമിതയും ശ്രീലക്ഷ്മിയും

സംവിധായകൻ രഞ്ജിത്തിന്റെ ഹ്രസ്വ ചിത്രം 'മാധവി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നമിതാ പ്രമോദും ശ്രീലക്ഷ്മിയുമാന് പോസ്റ്ററിൽ ഉള്ളത്. ടേബിളിന്റെ ഇരു വശങ്ങളിൽ ആയി രണ്ടുപേരും ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാമിൽ നിന്നുമാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

'എന്റെ അടുത്ത സിനിമയായ മാധവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ്. ഒരുപാട് ‌ നാളുകളായി ഈ സംവിധായകന്റെ ഒപ്പം വർക് ചെയ്യുവാൻ ആഗ്രഹിച്ചിരുന്നു'

നമിത പ്രമോദ്

സംവിധായകൻ രഞ്ജിത്തിന്റെ വിതരണ കമ്പനിയായ ക്യാപിറ്റോൾ തീയറ്റേഴ്‌സും മാതൃഭൂമിയുടെ കപ്പ സ്റുഡിയോസും സംയുക്തമായാണ് സിനിമ ഒരുക്കുന്നത്.

സിനിമ മൂലം ജീവിതത്തിൽ ഉണ്ടായ വഴിത്തിരിവുകളെക്കുറിച്ച് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞിരുന്നു. സിനിമയില്‍ തനിക്ക് മൂന്ന് വഴിത്തിരിവുകൾ ആയിരുന്നു ഉണ്ടായിട്ടുള്ളത്. അതില്‍ മൂന്നാമത്തേത് പരാജയമാണെന്നാണ് നമിത പറഞ്ഞത്.

വിജയം വരുമ്പോൾ ഒരുപാട് സന്തോഷിക്കരുതെന്നും പരാജങ്ങളെയും ജയങ്ങളെയും ഒരുപോലെ കാണുവാൻ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു. മലയാള സിനിമയിൽ നായികമാർക്ക് നിലനിന്ന് പോകുവാൻ പ്രയാസമാണ്. സിനിമയുമായി എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ലാല്‍ ജോസിനെയാണ് വിളിക്കാറുള്ളതെന്നും നമിത അഭിമുഖത്തില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in