'അറിയാതെ പറഞ്ഞു പോയതാണ് , വേദനിപ്പിച്ചതിൽ ദു:ഖമുണ്ട് ': കാസർഗോഡ് വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് എം രഞ്ജിത്

'അറിയാതെ പറഞ്ഞു പോയതാണ് , വേദനിപ്പിച്ചതിൽ ദു:ഖമുണ്ട് ': കാസർഗോഡ് വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് എം രഞ്ജിത്

സിനിമകൾ കാസർഗോഡേക്ക് ലൊക്കേഷൻ മാറ്റുന്നത് മയക്കുമരുന്ന് ലഭിക്കാൻ എളുപ്പത്തിനാണെന്ന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് നിർമ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ എം രഞ്ജിത്ത്. സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് മനസ്സിലാക്കുന്നു. അതിൽ അതിയായ ദുഃഖമുണ്ടെന്നും. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നുവെന്നും എം രഞ്ജിത് ദ ക്യുവിനോട് പറഞ്ഞു.

എം രഞ്ജിത്ത് പറഞ്ഞത്

കാസർഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.

'അറിയാതെ പറഞ്ഞു പോയതാണ് , വേദനിപ്പിച്ചതിൽ ദു:ഖമുണ്ട് ': കാസർഗോഡ് വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് എം രഞ്ജിത്
കാസര്‍ഗോഡ് സിനിമ ചെയ്യാന്‍ രഞ്ജിത്തിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട, അപകടകരമായ പ്രസ്താവനയില്‍ തിരുത്ത് വേണം: സംവിധായകര്‍

നടൻ ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലായിരുന്നു എം രഞ്ജിത് കാസർഗോഡേക്ക് സിനിമകൾ മാറ്റുന്നത് മയക്കുമരുന്നുകൾ ലഭിക്കാൻ എളുപ്പത്തിന് വേണ്ടിയാണെന്ന് പറഞ്ഞത്. മംഗലാപുരത്ത് നിന്നും ബാംഗ്ലൂർ നിന്നും കൊണ്ടുവരാൻ എളുപ്പമാണെന്നും അതിന് വേണ്ടി ലൊക്കേഷൻ തന്നെ മാറ്റുകയായിരുന്നെന്നും രഞ്ജിത് പറഞ്ഞിരുന്നു. രഞ്ജിത് പരാമർശം വിവാദമായതിനെ തുടർന്ന് കാസർഗോഡ് പശ്ചാത്തലമാക്കി സിനിമകളൊരുക്കിയ സിനിമ പ്രവർത്തകർ രഞ്ജിത് തിരുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

കാസര്‍ഗോഡ് നിന്ന് വരുന്ന സിനിമകളെയെല്ലാം അടച്ചാക്ഷേപിക്കുന്ന പോലെയാണ് രഞ്ജിതിന്റെ പരാമർശം തോന്നിയതെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ദ ക്യുവിനോട് പറഞ്ഞിരുന്നു. ഒരുപക്ഷേ അതെത്രത്തോളം അപകടകാരിയായ സ്റ്റേറ്റ്‌മെന്റ് ആണ് അതെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാകില്ല. പല വ്യാഖ്യാനങ്ങളും അതിനുണ്ടാകാം. അതിന് ഒരു വ്യക്തത നല്‍കാനുള്ള ഉത്തരവാദിത്തം കൂടെയുണ്ട് രഞ്ജിത്തിനെന്നും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പറഞ്ഞു. സംവിധായകരായ സുധീഷ് ഗോപിനാഥ്, സെന്ന ഹെഗ്ഡെ, രാജേഷ് മാധവൻ, തിരക്കഥാകൃത്തും കഥാകൃത്തുമായ പി.വി ഷാജികുമാർ തുടങ്ങിയവരും രഞ്ജിത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in