ജൂഡ് ആന്തണി ജോസഫിന്റെ പുതിയ ചിത്രം ലൈക്ക പ്രൊഡക്ഷനൊപ്പം , നിവിൻ - സേതുപതി മാസ്സ് പടമോ എന്ന് സോഷ്യൽ മീഡിയ

ജൂഡ് ആന്തണി ജോസഫിന്റെ പുതിയ ചിത്രം ലൈക്ക പ്രൊഡക്ഷനൊപ്പം , നിവിൻ - സേതുപതി മാസ്സ് പടമോ എന്ന് സോഷ്യൽ മീഡിയ

'2018' എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കും. ചിത്രത്തിന്റെ അന്നൗണ്‍സ്മെന്റ് ലൈക്ക പ്രൊഡക്ഷൻ്‍സ് ട്വിറ്ററിലൂടെ പങ്കുവച്ചു. 'പുതിയ പ്രോജെക്ടിനായി ജൂഡ് ആന്തണി ജോസഫുമായി ഒന്നിക്കുന്നതില്‍ ഞങ്ങള്‍ ആവേശത്തിലാണ്' എന്ന ക്യാപ്ഷനോടെയാണ് ലൈക്ക ട്വിറ്ററില്‍ ചിത്രത്തെക്കുറിച്ചു പോസ്റ്റ് ചെയ്തത്. ചിത്രം തമിഴിലാകും പുറത്തിറങ്ങുക എന്ന സൂചന നൽകിക്കൊണ്ട് 'തമിഴ് പേസപ്പോറെൻ' എന്ന് ജൂഡ് ആന്തണി ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി ആണ് നായകനെന്നും നിവിന്‍ പോളിയുമൊത്തുള്ള ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചുകൊണ്ട് ജൂഡ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. നിവിന്‍ പോളിയുമായി ഒന്നിക്കുന്ന ചിത്രം അടിയും തമാശയും ഒക്കെയുള്ള ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നും, വിജയ് സേതുപതിയെ ആ സിനിമയില്‍ കൊണ്ടു വരണമെന്ന് ആഗ്രഹമുണ്ടെന്നും ജൂഡ് നേരത്തെ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലൈക്ക ചിത്രം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ നിവിനും സേതുപതിയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ പ്രചരിക്കുന്നുണ്ട്.

ചിത്രത്തെക്കുറിച്ച് ജൂ‍ഡ് മുൻപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞത്

എന്റെ ആദ്യ സിനിമ നടക്കാന്‍ കാരണം നിവിന്‍ പോളിയാണ്. നിവിന്റെ കൂടെ വീണ്ടും ഒരു സിനിമ ചെയ്യണമെന്ന് എന്റെ ആഗ്രഹമാണ്. നിവിനുമായിട്ടുള്ള പടം ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും. അടിയും തമാശയും ഒക്കെയുള്ള ഒരു സിനിമയാണത്. വിജയ് സേതുപതി ഒക്കെ ആ സിനിമയില്‍ വരണമെന്ന് ആഗ്രഹമുണ്ട്. സംഭവിക്കുകയാണെങ്കില്‍ അതൊരു ഉഗ്രന്‍ കൊമേര്‍ഷ്യല്‍ സിനിമയാകും.

ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018 എവെരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രം 200 കോടി രൂപയാണ് തിയറ്ററില്‍ നിന്നും സ്വന്തമാക്കിയത്. 'പുലിമുരുകന്' ശേഷം ഇന്‍ഡസ്ടറി ഹിറ്റ് ആയി മാറിയ 2018 റിലീസ് ചെയ്ത് നാല് ആഴ്ചകൊണ്ടാണ് 200 കോടി ക്‌ളബ്ബിലെത്തിയത്. 2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in