പ്രേക്ഷകർ എന്നും കാണാൻ കൊതിക്കുന്ന കഥയാണ് അതിഭീകര കാമുകന്റേത്: ലുക്മാൻ

പ്രേക്ഷകർ എന്നും കാണാൻ കൊതിക്കുന്ന കഥയാണ് അതിഭീകര കാമുകന്റേത്: ലുക്മാൻ
Published on

അതിഭീകര കാമുകൻ എന്ന സിനിമയുടെ ഭാഗമായതിന് പിന്നിലെ കാരണം പറഞ്ഞ് നടൻ ലുക്മാൻ. പുതുമകൾ എന്നതിനപ്പുറം പ്രേക്ഷകർ കാണാൻ കൊതിക്കുന്ന നിരവധി കാര്യങ്ങളുള്ള സിനിമയാണിത്. അത് തന്നെയാണ് ഈ സിനിമയിലേക്ക് തന്നെ ആകർഷിച്ച ഘടകമെന്ന് ലുക്മാൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ലുക്മാൻ.

'അതിഭീകര കാമുകൻ എന്നത് വളരെ പുതുമയാർന്ന കഥയല്ല. എന്നാൽ പ്രേക്ഷകർ എന്നും കാണാൻ കൊതിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയിലുള്ളത്. അത് തന്നെയാണ് എന്നെ ആകർഷിച്ച ഘടകവും. 2013-14 കാലഘട്ടത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. എന്റെ സിനിമാ കരിയറിൽ പ്രണയങ്ങളും നായിഅമരും വളരെ കുറച്ച് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിൽ തന്നെ കൂടുതലും പ്രശ്നങ്ങളിലൂടെ പോകുന്ന കഥകൾ. അങ്ങനെ നോക്കുമ്പോൾ ഒരു സുന്ദരമായ പ്രണയകഥ ലഭിക്കുന്നു. അതിനാൽ തന്നെയാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ച കാരണം,' ലുക്മാൻ പറഞ്ഞു.

അതേസമയം അതിഭീകര കാമുകൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതും. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല.

കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ.

Related Stories

No stories found.
logo
The Cue
www.thecue.in