'ഒരു സാധാരണ ബാങ്ക് എംപ്ലോയീയുടെ അക്കൗണ്ടിൽ ഇത്രയും പണമോ ?' ; ദുൽഖറിന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ടീസർ

'ഒരു സാധാരണ ബാങ്ക് എംപ്ലോയീയുടെ അക്കൗണ്ടിൽ ഇത്രയും പണമോ ?' ; ദുൽഖറിന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ടീസർ

'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കറിന്റെ' ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു കോമ്മൺ മിഡിൽ ക്ലാസ് ഇന്ത്യൻ മാൻ എന്ന സംഭാഷണത്തോടെയാണ് ടീസറിൽ ദുൽഖറിനെ അവതരിപ്പിക്കുന്നത്. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.

ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിക്കുന്നത് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവി, ചിത്രസംയോജനം നവിൻ നൂലി, പിആർഒ: ശബരി.

കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് ആണ്. ദുൽഖറിന്റേതായി മുൻപ് പുറത്തു വന്ന തെലുങ്ക് ചിത്രം 'സീത രാമം' വലിയ വിജയമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in