'മാസ് ആന്‍ഡ് ക്ലാസ് ദളപതി 67'; മാസ്റ്ററിന് ശേഷം വീണ്ടും വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ട്

'മാസ് ആന്‍ഡ് ക്ലാസ് ദളപതി 67'; മാസ്റ്ററിന് ശേഷം വീണ്ടും വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ട്
Published on

'മാസ്റ്ററി'ന് ശേഷം വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. 'ദളപതി 67'നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത്. അടുത്തിടെ നടന്നൊരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് ലോകേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ക്ലാസ് ആന്‍ഡ് മാസ് ആയിരിക്കുമെന്നും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ലോകേഷ് വ്യക്തമാക്കി.

'ദളപതി 67' പ്രഖ്യാപനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. അതേസമയം കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായ 'വിക്രമാ'ണ് റിലീസ് ചെയ്യാനിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം. ചിത്രത്തില്‍ ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ജൂണ്‍ 3നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

വിജയ് നിലവില്‍ 'ദളപതി 66'ന്റെ ചിത്രീകരണത്തിലാണ്. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. രഷ്മിക മന്ദാന, ശരത്ത് കുമാര്‍, ഷാം, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമനാണ് സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in