'ഫെെറ്റ് ക്ലബ്ബു'മായി ജി-സ്ക്വാഡ്; ലോകേഷ് കനകരാജിന്റെ ആദ്യ നിർമാണ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

'ഫെെറ്റ് ക്ലബ്ബു'മായി ജി-സ്ക്വാഡ്; ലോകേഷ് കനകരാജിന്റെ ആദ്യ നിർമാണ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി-സ്ക്വാഡ് നിർമിക്കുന്ന ആദ്യ ചിത്രം ഫെെറ്റ് ക്ലബ്ബിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. അബ്ബാസ് എ റഹ്‌മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ഉറിയടി' എന്ന ചിത്രത്തിന്റെ സംവിധായകനായ വിജയ് കുമാറാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് ​ഗോവിന്ദ് വസന്തയാണ്. ലോകേഷ് കനകരാജ് തന്നെയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

കേവലം അ‍ഞ്ച് സിനിമകൾ കൊണ്ട് തമിഴ് സിനിമ ചരിത്രത്തിൽ ഇടം പിടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. സിനിമയിലെ കഥ പറച്ചിലിന്റെയും വിനോദത്തിന്റെയും ഒരു ലാന്റ്സ്കേപ്പ് പുനർനിർവചിക്കുന്നതിനായി ജി സ്ക്വാഡ് എന്ന നിർമാണ സംരംഭം ആരംഭിച്ചതായി അടുത്തിടെയാണ് ലോകേഷ് അറിയിച്ചത്. ജി സ്ക്വാഡിന്റെ ആദ്യത്തെ നിർമ്മാണ ചിത്രങ്ങൾ ലോകേഷിന്റെ അടുത്ത സുഹൃത്തുക്കളുടെയും അസിസ്റ്റന്റുമാരുടെയും ചിത്രങ്ങളായിരിക്കുമെന്നും അന്ന് പങ്കുവച്ച പോസ്റ്റിലൂടെ ലോകേഷ് സൂചിപ്പിച്ചിരുന്നു. ശശിയുടെ കഥയില്‍ വിജയ് കുമാര്‍, ശശി, അബ്ബാസ് എ റഹ്‌മത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ലിയോണ്‍ ബ്രിട്ടോയാണ് ഫെെറ്റ് ക്ലബ്ബിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ കൃപകരണ്‍.

ആക്ഷന് പ്രാധാന്യം നല്‍കിയെത്തുന്ന ചിത്രത്തില്‍ വിക്കി, അമ്രിന്‍ അബുബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടനം ഒരുക്കുന്നത്. ഏഴുമലൈ ആദികേശവന്‍ ആണ് ആര്‍ട്ട് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സിങ് കണ്ണന്‍ ഗണപത്, കൊറിയോഗ്രാഫി സാന്‍ഡി, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ആര്‍ ബാലകുമാര്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ വിജയ് കുമാര്‍. 2023 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in