
ലോക 2 വുമായി ബന്ധപ്പെട്ട് വമ്പൻ സർപ്രൈസ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചാത്തനും ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഒടിയനും ഒരുമിച്ചുള്ള രംഗമാണ് അണിയറക്കാർ റിലീസ് ചെയ്തത്. ചിത്രത്തിൽ ടൊവിനോ തന്നെയായിരിക്കും നായക, പ്രതിനായക വേഷങ്ങളിൽ എത്തുന്നതെന്നും സിനിമയിൽ ൽഖർ ചെയ്യുന്ന ഒടിയൻ കഥാപാത്രവും എത്തിയേക്കും എന്ന സൂചനയും വീഡിയോ നൽകുന്നുണ്ട്.
അതേസമയം ലോക ചാപ്റ്റർ 1 തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 275 കോടിയിലധികം രൂപയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിന് ഡൊമിനിക്കും ശാന്തി ബാലചന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.