'ഒരു പെണ്ണിനെ ടാര്‍ഗറ്റ് ചെയ്ത് എന്തൊക്കെയാണ് വെപ്പണൈസ് ചെയ്യുന്നത്?'; 'ലൈവ്' ട്രെയ്‌ലര്‍

'ഒരു പെണ്ണിനെ ടാര്‍ഗറ്റ് ചെയ്ത് എന്തൊക്കെയാണ് വെപ്പണൈസ് ചെയ്യുന്നത്?'; 'ലൈവ്' ട്രെയ്‌ലര്‍

വി.കെ പ്രകാശ് സംവിധാനം ചെയ്ത് മംമ്ത മോഹന്‍ദാസ്, പ്രിയ പ്രകാശ് വാര്യര്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലൈവ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. എസ്. സുരേഷ്ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം വ്യാജവാര്‍ത്തകളും അത് ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രമേയമാക്കിയുള്ളതാണ്. ചിത്രം മെയ് 12 ന് തിയേറ്ററുകളിലെത്തും.

ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ്. ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ട്രെന്‍ഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പന്‍കോട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. ടിപ്സ് മലയാളത്തിനാണ് ഓഡിയോ അവകാശം. ഡിസൈനുകള്‍ നിര്‍വഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യല്‍സിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in