
പ്രശസ്‌ത പരസ്യചിത്രകാരനായ വിനോദ് എകെയുടെ സംവിധാനത്തിൽ നൂറിൽപ്പരം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം 'മൂൺവാക്ക്' തിയറ്ററുകളിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം സംസാരിക്കുന്നത് തൊണ്ണൂറുകളിലെ കേരളത്തിൽ അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ കുറിച്ചാണ്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. ചിത്രം മെയ് 30 ന് തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്കു പുറമെ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം ലഭിക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്.
മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ സമ്മാനിക്കുന്ന ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.