ലിജോയുടെ വിഷ്വല്‍ മാജിക് ട്രന്‍ഡിംഗില്‍, പതിനാറ് ലക്ഷം കാഴ്ചക്കാരെ കടന്ന് ജല്ലിക്കട്ട് ടീസര്‍ 

ലിജോയുടെ വിഷ്വല്‍ മാജിക് ട്രന്‍ഡിംഗില്‍, പതിനാറ് ലക്ഷം കാഴ്ചക്കാരെ കടന്ന് ജല്ലിക്കട്ട് ടീസര്‍ 

ഹൈറേഞ്ചിലെ റബ്ബര്‍ തോട്ടത്തിലെ പുലര്‍ച്ച, അറവ് കേന്ദ്രത്തിലേക്ക് വന്ന ഓട്ടോ. ദൃശ്യത്തെക്കാള്‍ തെളിമയില്‍ ശബ്ദത്തിലൂടെ ജല്ലിക്കട്ടിന്റെ കഥാഭൂമികയെ പരിചയപ്പെടുത്തുന്നതായിരുന്നു ടീസറിലെ ആദ്യരംഗം. രാജ്യാന്തര തലത്തില്‍ മികച്ച നിരൂപണങ്ങളും പ്രശംസയും നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് എന്‍ഗേജിംഗ് വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് സൂചന നല്‍കുന്നതായിരുന്നു ത്രില്ലര്‍ മൂഡിലുള്ള ടീസര്‍.

ലിജോയുടെ വിഷ്വല്‍ മാജിക് ട്രന്‍ഡിംഗില്‍, പതിനാറ് ലക്ഷം കാഴ്ചക്കാരെ കടന്ന് ജല്ലിക്കട്ട് ടീസര്‍ 
അമ്പരപ്പിച്ച പത്ത് ലോക സിനിമകളില്‍ ജല്ലിക്കട്ട്, ടിഫ് റൊട്ടന്‍ ടൊമാറ്റോ ലിസ്റ്റില്‍ മികച്ച റേറ്റിംഗും

ഇടുക്കിയിലെ ഒരു കുടിയേറ്റ ഗ്രാമം കയറ് പൊട്ടിച്ചോടുന്ന പോത്തിന് പിന്നാലെ ഓടുന്ന രംഗങ്ങളും വെടിയൊച്ചയും പോത്തിന്റെ ആക്രമണവും രാവും പകലും വേര്‍തിരിക്കാതെ കാണിച്ച ടീസര്‍ രണ്ട് ദിവസം പിന്നിടുമ്പോള്‍ പതിനാറ് ലക്ഷം കാഴ്ചക്കാരെ പിന്നിട്ടു. ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലില്‍ സമകാലീന ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കിട്ടിയ വരവേല്‍പ്പും അന്താരാഷ്ട്ര ഫിലിം റിവ്യൂ അഗ്രഗേറ്റര്‍ വെബ് സൈറ്റ് ആയ റോട്ടന്‍ ടൊമറ്റോസില്‍ പ്രധാന ലോക സിനിമയെന്ന് വിശേഷിപ്പിച്ച നിരൂപണങ്ങള്‍ ഉള്‍പ്പെടുത്തിയതും കേരളത്തിന് പുറത്തും ജല്ലിക്കട്ട് റിലീസിന് കാത്തിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

ലിജോയുടെ വിഷ്വല്‍ മാജിക് ട്രന്‍ഡിംഗില്‍, പതിനാറ് ലക്ഷം കാഴ്ചക്കാരെ കടന്ന് ജല്ലിക്കട്ട് ടീസര്‍ 
ചേറിലും ചോരയിലും പുതഞ്ഞ പോത്തിന്റെ ജല്ലിക്കട്ട്, സിനിമയുടെ അകമറിഞ്ഞ് ഡിസൈനൊരുക്കിയ പ്രതിഭ ഇനി ഓര്‍മ്മ
ലിജോയുടെ വിഷ്വല്‍ മാജിക് ട്രന്‍ഡിംഗില്‍, പതിനാറ് ലക്ഷം കാഴ്ചക്കാരെ കടന്ന് ജല്ലിക്കട്ട് ടീസര്‍ 
മുള്‍മുനയില്‍ ! ; ‘ജല്ലിക്കട്ട്’ അമ്പരപ്പിക്കുന്നതെന്ന് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ പ്രേക്ഷകര്‍

ചെമ്പന്‍ വിനോദ് ജോസിന്റെ ചെമ്പോസ്‌കി, ലിജോ പെല്ലിശേരിയുടെ ലിജോ പെല്ലിശേരി മുവീ ഹൗസ് എന്നീ ബാനറുകള്‍ തോമസ് പണിക്കര്‍ക്കൊപ്പം ജല്ലിക്കട്ടില്‍ നിര്‍മ്മാണ പങ്കാളികളാണ്. മാവോയിസ്റ്റ് എന്ന തന്റെ ചെറുകഥയെ ആധാരമാക്കി എസ് ഹരീഷ് ആര്‍ ജയകുമാറിനൊപ്പം എഴുതിയ തിരക്കഥയിലാണ് ചിത്രം. അങ്കമാലി ഡയറീസിന് ശേഷം ഗിരീഷ് ഗംഗാധരന്‍ ലിജോ പെല്ലിശേരിക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. ക്രൗഡ് കൊറിയോഗ്രഫിയിലും വിഷ്വല്‍ ട്രീറ്റ്‌മെന്റിലും ഗിരീഷിന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുക്കുന്ന ചിത്രമായിരിക്കും ജല്ലിക്കട്ട് എന്നറിയുന്നു. ദീപു ജോസഫ് എഡിറ്റിംഗും പ്രശാന്ത് പിള്ള സംഗീതവും. രംഗനാഥ് രവി സൗണ്ട് ഡിസൈനും കണ്ണന്‍ ഗണപത് സൗണ്ട് മിക്‌സിംഗും. ഗോകുല്‍ ദാസ് ആണ് ആര്‍ട്ട് ഡയറക്ടര്‍. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. മാഷര്‍ ഹംസ കോസ്റ്റിയൂംസ്. ടിനു പാപ്പച്ചന്‍ ചീഫ് അസോസിയേറ്റ്. ആന്‍സണ്‍ ആന്റണിയും സുനില്‍ സിംഗും ആണ് ലൈന്‍ പ്രൊഡ്യൂസേഴ്‌സ്. സുപ്രീം സുന്ദര്‍ ആക്ഷനും അര്‍ജുന്‍ കല്ലിങ്കല്‍ സ്റ്റില്‍സും ഓള്‍ഡ് മങ്ക്‌സ് മീഡിയാ ഡിസൈനും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ തിയറ്ററുകളിലെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in