'ഗര്‍ഭപാത്രത്തില്‍ നിന്നുതുടങ്ങുന്ന ഒഴിവാക്കല്‍, പെണ്‍കുട്ടികളെയും ജനിക്കാന്‍ അനുവദിക്കൂ'; ബോധവല്‍ക്കരണവുമായി 'ലെറ്റ് എ ഗേള്‍ ബി ബോണ്‍'

'ഗര്‍ഭപാത്രത്തില്‍ നിന്നുതുടങ്ങുന്ന ഒഴിവാക്കല്‍, പെണ്‍കുട്ടികളെയും ജനിക്കാന്‍ അനുവദിക്കൂ'; ബോധവല്‍ക്കരണവുമായി 'ലെറ്റ് എ ഗേള്‍ ബി ബോണ്‍'
Published on

സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിനെതിരെ ബോധവല്‍ക്കരണ വീഡിയോയുമായി ഹേമ കെ ആനന്ദ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ ആരംഭിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് പറയുകയാണ് 'ലെറ്റ് എ ഗേള്‍ ബി ബോണ്‍' എന്ന ഷോര്‍ട്ട് വീഡിയോ.

സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനത്തിന് മാറ്റം വരണമെന്ന സന്ദേശം നല്‍കാനാണ് വീഡിയോ തയ്യാറായിക്കിയതെന്ന് സംവിധായിക ഹോമ കെ ആനന്ദ് പറയുന്നു. ഹേമയുടേത് തന്നെയാണ് കഥയും. 'സ്ത്രീകളായാലും പെണ്‍കുട്ടികളായായും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ഒരു ഒഴിവാക്കപ്പെടല്‍ അഭിമുഖീകരിക്കുന്നുണ്ട്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെ ആ ഒഴിവാക്കപ്പെടല്‍ ആരംഭിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഒരു ചിന്താഗതിക്ക് മാറ്റം വരണം, ഈ വിവേചനം ആരംഭിക്കുന്നയിടത്ത് നിന്ന് തന്നെ ഇത് അവസാനിക്കണം എന്ന സന്ദേശം നല്‍കാനാണ് ഇത്തരമൊരു വീഡിയോ തയ്യാറാക്കിയത്', ഹേമ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉണ്ട ഉള്‍പ്പടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലുക്മാന്‍ അവറാനും, ശ്രുതി ജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൂരജ് എസ് കുറുപ്പിന്റേതാണ് സംഗീതം. ഛായാഗ്രഹണം പവി കെ പവന്‍. എഡിറ്റിങ് ജിതിന്‍ ഡി.കെ.

Related Stories

No stories found.
logo
The Cue
www.thecue.in