ലിയോ ചോരക്കുരുതിയോ പോരാട്ടമോ?, വിജയ് ചിത്രത്തിന് ഫസ്റ്റ് ലുക്ക് ഡീകോഡിം​ഗ് നിരവധി, ​ഗെയിം ഓഫ് ത്രോൺസ് റഫറൻസ് എന്നും വാദം

ലിയോ ചോരക്കുരുതിയോ പോരാട്ടമോ?, വിജയ് ചിത്രത്തിന് ഫസ്റ്റ് ലുക്ക് ഡീകോഡിം​ഗ് നിരവധി, ​ഗെയിം ഓഫ് ത്രോൺസ് റഫറൻസ് എന്നും വാദം

2023ൽ കോളിവുഡിൽ നിന്ന് പുറത്തുവരാനിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ. വിജയുടെ ജന്മദിനത്തിൽ രാത്രി പന്ത്രണ്ട് മണിക്കാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് 'ലിയോ' ടീം പോസ്റ്റർ പുറത്തുവിട്ടത്. വിജയ് ആലപിച്ച 'ഞാൻ റെഡിയാ' എന്ന ഗാനവും പിന്നാലെ പുറത്തുവരുന്നുണ്ട്. ലിയോ ഒക്ടോബർ 19-നാണ് തിയ്യേറ്ററുകളിലെത്തുക. വിജയുടെ അറുപത്തിയേഴാമത്തെ ചിത്രമാണ് ലിയോ. കൈദി, വിക്രം പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ചിത്രമല്ലെന്നാണ്

ആരാധകരുടെ വാദം. ഇക്കാര്യത്തിൽ ലോകേഷോ നിർമ്മാതാക്കളോ ഔദ്യോ​ഗിക വിശദീകരണം നൽകിയിട്ടില്ല.കശ്മീരിൽ നിന്നുള്ള ചിത്രീകരണ രം​ഗം ഉൾപ്പെടുത്തിയതാണ് ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ. രൗദ്ര ഭാവത്തിൽ വലിയൊരു കൂടം ആഞ്ഞുവീശുന്ന വിജയ് കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാനാവുക. ചിതറിത്തെറിക്കുന്ന രണ്ട് പല്ലുകളും, വേട്ടനായയെയും കൂടെ കാണാം.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷൻ അൻപറിവ് , എഡിറ്റിങ് ഫിലോമിൻ രാജ്, ആർട്ട് എൻ. സതീഷ് കുമാർ, കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്, രത്‌നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാം കുമാർ ബാലസുബ്രഹ്മണ്യൻ.

ലിയോയുടെ ബാക്ക് ​ഗ്രൗണ്ടും പോസ്റ്ററും ​ഗെയിം ഓഫ് ത്രോൺസ് സീരീസിനെ ഓർമ്മപ്പെടുത്തുന്നുവെന്ന വാദവുമായി ചിലർ വന്നിട്ടുണ്ട്. പത്തു സിനിമകൾക്ക് ശേഷം താൻ LCU അവസാനിപ്പിക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ലോകേഷ് കനകരാജ് സിനിമാറ്റിക്ക് യൂണിവേഴ്സിലെ അടുത്ത ചിത്രമാണോ 'ലിയോ' എന്നത് ഇതു വരെയും പുറത്തു വിട്ടിട്ടില്ല. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. 16 കോടി രൂപയ്ക്കാണ് ഗോകുലം ഗോപലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in