'12 ദിവസം കൊണ്ട് 540 കോടി' ; ആഗോള ബോക്സ് ഓഫീസിൽ 500 കോടി കടന്ന് വിജയ്യുടെ ലിയോ

'12 ദിവസം കൊണ്ട് 540 കോടി' ; ആഗോള ബോക്സ് ഓഫീസിൽ 500 കോടി കടന്ന് വിജയ്യുടെ ലിയോ

ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടി കടന്ന് വിജയ് ചിത്രം ലിയോ. 12 ദിവസം കൊണ്ട് 540 കോടിയാണ് ചിത്രം നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ 148 കോടി രൂപയാണ് ആദ്യം ദിവസം സ്വന്തമാക്കിയത്. ഈ വർഷം ഒരു ഇന്ത്യൻ സിനിമ നേടിയ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആയിരുന്നു ലിയോയുടേത്. ഒപ്പം വീക്കെൻഡ് ഗ്ലോബൽ ബോക്‌സ് ഓഫീസിൽ ഡി കാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിനെ പിന്തള്ളി ലിയോ മുന്നിലെത്തിയിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതുവരെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നത് ഷാറുഖിന്റെ ജവാൻ, പഠാൻ എന്നീ ചിത്രങ്ങളാണ്. പഠാൻ 106 കോടിയും ജവാൻ 129 കോടിയുമാണ് ആദ്യദിനം നേടിയത്. ഈ റെക്കോർഡാണ് ആദ്യ ദിവസം തന്നെ ലിയോ തിരുത്തി കുറിച്ചത്. കേരളത്തിലെ ബോക്സ് ഓഫീസുകളിലും റെക്കോർഡ് നേട്ടമാണ് ലിയോ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച നേട്ടം കെെവരിക്കുന്നുണ്ട്.

ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ​ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in