'ലേ... ലേ.. ലേ'; ചിത്തിനിയുടെ പ്രൊമോ സോങ് പുറത്തിറങ്ങി

'ലേ... ലേ.. ലേ';  ചിത്തിനിയുടെ പ്രൊമോ സോങ് പുറത്തിറങ്ങി

ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ചിത്തിനിയുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ... ലേ.. ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ​ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് സുരേഷ് പൂമലയാണ്. സുഭാഷ് കൃഷ്ണയും കെ .എസ് . അനവദ്യയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ബാക്കിങ് വോക്കൽസ് ചെയ്തിരിക്കുന്നത് രഞ്ജിൻ രാജും വൈഗ അഭിലാഷും ചേർന്നാണ്.

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചിത്തിനി. ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. കൊടും വനത്തിന്റെ ഉള്ളിൽ നിന്ന് കണ്ടെടുക്കുന്ന വാനും അതിൽ നിന്ന് കാണാതെയായ ഒരു മനുഷ്യനെയും മൃതശരീരത്തെയും തേടിയിറങ്ങുന്ന പോലീസും മീഡിയയും അടങ്ങുന്ന സംഘത്തെയുമാണ് മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ടീസറിൽ കാണാൻ സാധിക്കുന്നത്. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം എത്തുന്ന കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാർ,ചിറ്റൂർ, തത്തമംഗലം,കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്തിനിയുടെ ചിത്രീകരണം നടന്നത്.

ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ഛായാഗ്രഹണം-രതീഷ്‌ റാം,എഡിറ്റിംഗ് -ജോണ്‍കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ- രാജശേഖരൻ. കൊറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ്-നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ്‌ ശിവസേവന്‍,അസിം കോട്ടൂര്‍,സജു പൊറ്റയിൽ കട, അനൂപ്‌,പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്, പി ആര്‍ ഓ-എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.

Related Stories

No stories found.
logo
The Cue
www.thecue.in