സൂരജ് സന്തോഷിന്റെ ലാമ ലാമ ; മാപ്പിളരാമായണത്തില്‍ നിന്നൊരു ഗാനവുമായി ഭഗവാന്‍ ദാസന്റെ രാമരാജ്യം.

സൂരജ് സന്തോഷിന്റെ ലാമ ലാമ ; മാപ്പിളരാമായണത്തില്‍ നിന്നൊരു ഗാനവുമായി ഭഗവാന്‍ ദാസന്റെ രാമരാജ്യം.

ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഗവാന്‍ ദാസന്റെ രാമരാജ്യം. ചിത്രത്തിലെ സൂരജ് സന്തോഷ് ആലപിച്ച ലാമ ലാമ എന്ന ഗാനം റിലീസ് ചെയ്തു.

മാപ്പിള രാമായണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഗണേഷ് മലയത്തിന്റെ വരികള്‍ക്ക് നവാഗതനായ വിഷ്ണു ശിവശങ്കറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മാപ്പിള രാമായണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആദ്യമായാണ് ഒരു ഗാനം മലയാളത്തില്‍ പുറത്തിറങ്ങുന്നത്. സൂരജിനൊപ്പം മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ബാലതാരം വശിഷ്ടും മറ്റു കുട്ടികളും പാട്ടില്‍ അണിനിരക്കുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയിലാണ്.

അക്ഷയ് രാധാകൃഷ്ണനും, ടി. ജി രവിയും,നന്ദന രാജനും മുഖ്യ കഥാപാത്രങ്ങള്‍ ആകുന്ന ചിത്രത്തില്‍ ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി , നിയാസ് ബക്കര്‍ , , മാസ്റ്റര്‍ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുണ്‍ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് മിഥുന്‍ കെ.ആര്‍., സംഗീത സംവിധാനം വിഷ്ണു ശിവശങ്കര്‍. ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടെതാണ് വരികള്‍, കലാസംവിധാനം സജി കോടനാട്, ചമയം നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ഫെമിനാ ജബ്ബാര്‍, പ്രൊജക്റ്റ് ഡിസൈന്‍ രജീഷ് പത്തംകുളം, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സംഘട്ടനം വിന്‍ വീരാ, ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിനില്‍ ബാബു, സഹസംവിധാനം വിശാല്‍ വിശ്വനാഥന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജീവ് പിള്ളത്ത്, ബിസിനസ് കണ്‍സള്‍ട്ടന്റ് സീതലക്ഷ്മി, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ് പൊന്നമ്പിളി ശാരദ വിശ്വനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & പി.ആര്‍. വൈശാഖ് വി. വടക്കേവീട്, വി.എഫ്.എക്‌സ്. ഫ്രെയിംസ് ഫാക്ടറി, പരസ്യകല- കഥ, മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡിസൈന്‍  പപ്പറ്റ് മീഡിയ.

Related Stories

No stories found.
logo
The Cue
www.thecue.in