അവന്റെ കാലില്‍ പോലുമല്ല, നെഞ്ചിലാ ഞാന്‍ ഷൂട്ട് ചെയ്തത്: 'കുറ്റവും ശിക്ഷയും' ടീസര്‍

അവന്റെ കാലില്‍ പോലുമല്ല, നെഞ്ചിലാ ഞാന്‍ ഷൂട്ട് ചെയ്തത്: 'കുറ്റവും ശിക്ഷയും' ടീസര്‍

രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം മെയ് 27നാണ് തിയേറ്ററിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നത്. ആസിഫ് അലി, അലന്സിയര്‍ ലേ ലോപ്പസ്, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, രാജാമണി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. അരുണ്‍ കുമാര്‍ വി.ആര്‍ നിര്‍മ്മാണം. സിബി തോമസും ശ്രീജിത്ത് ദിവാകരനുമാണ് തിരക്കഥ. തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കുറ്റവും ശിക്ഷയും.

ചിത്രത്തില്‍ സാജന്‍ എന്ന സി.ഐ ആയാണ് ആസിഫ് അലി എത്തുന്നത്. സി.ഐ സാജനിലേക്ക് എത്തുവാന്‍ അയാളുടെ ഭൂതകാലവും, അയാളുടെ കണ്ണുകളിലെ വിഷമവും തുടങ്ങിയ ഡീറ്റെയ്ലിംഗ് ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ആസിഫ് അലി ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'രാജീവേട്ടനുമായുള്ള സംസാരങ്ങളില്‍ നിന്ന് മനസിലായി ഒരു സോ കോള്‍ഡ് ഹീറോയെ അല്ല അദ്ദേഹത്തിന് വേണ്ടതെന്ന്. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്ന സമയത്ത് സി ഐ സാജനെ കുറിച്ച് കൂടുതല്‍ അറിയാന്‍ തുടങ്ങിയപ്പോള്‍, അയാളുടെ ഭൂതകാലത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ തുടങ്ങിയപ്പോള്‍, അയാളുടെ കണ്ണുകളില്‍ എപ്പോഴുമൊരു വിഷമമുണ്ട് എന്ന് അറിഞ്ഞപ്പോള്‍, അത്തരത്തിലുള്ള ഡീറ്റെയ്ലിംഗ് കൂടുതല്‍ ലഭിച്ചപ്പോള്‍ സി ഐ സാജന്‍ ആകുവാനുള്ള ആകാംഷ കൂടി. പിന്നെ സിനിമയുടെ തിരക്കഥയും രാജീവേട്ടന്റെ ഇന്റര്‍പ്രട്ടേഷനും കൂടിയായപ്പോള്‍ കഥാപാത്രമാകുവാന്‍ ഞാന്‍ തയ്യാറായി', എന്നാണ് ആസിഫ് അലി പറഞ്ഞത്.

കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് നീളുന്ന പൊലീസ് അന്വേഷണമാണ് കുറ്റവും ശിക്ഷയും പറയുന്നത്. ഛായാഗ്രഹണം: സുരേഷ് രാജന്‍, എഡിറ്റിങ്: ബി.അജിത് കുമാര്‍. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in