

ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. പേര് പോലെ ഏറെ സുരൂഹതകൾ നിറഞ്ഞ സിനിമയാണിത്. ഹ്യൂമർ, സോഷ്യൽ സറ്റയർ, ഇമോഷൻസ് എന്നിങ്ങനെ രതീഷ് ബാലകൃഷ്ണ പൊതുവാൾ സിനിമകളുടെ ചേരുവകൾ എല്ലാമുള്ള സിനിമയായിരിക്കുമിത്. അതിനൊപ്പം ആക്ഷൻ സീക്വൻസുകളും ഈ ചിത്രത്തിലുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.
'പേര് സൂചിപ്പിക്കുന്നത് പോലെ ഏറെ ദുരൂഹതകൾ ഉള്ള സിനിമയാണിത്. ഈ ദുരൂഹതകൾ എല്ലാം കവർ അപ്പ് ചെയ്യും വിധം ഹ്യൂമർ ഉണ്ട്, സോഷ്യൽ സറ്റയർ ഉണ്ട്, ഇമോഷൻസ് ഉണ്ട്. നമ്മൾ കണ്ടിട്ടുള്ള രതീഷ് ബാലകൃഷ്ണ പൊതുവാൾ ചേരുവകൾ എല്ലാം ഉണ്ടെങ്കിലും അതിനൊപ്പം ആക്ഷൻ സീക്വൻസുകളും സിനിമയിലുണ്ട്. അത് ആ സിനിമയ്ക്ക് ആവശ്യമായ ഒരു നിമിഷത്തിലാണ് വരുന്നത്. അവളരെ റോ ആയ ആക്ഷൻ രംഗമായിരിക്കും അത്. മൊത്തം ദുരൂഹതകളുള്ള കുറെ കഥാപാത്രങ്ങളും കഥാ സാഹചര്യങ്ങളും, അത് ടൈറ്റിലിൽ തന്നെ പ്രകടമായി പറയുകയും ചെയ്തിട്ടുണ്ട്,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അതേസമയം, 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഏപ്രിൽ 15ന് റിലീസ് ചെയ്യുകയാണ്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കോസ്റ്റ്യൂം: മെൽവി ജെ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ. സ്റ്റണ്ട്സ്: വിക്കി നന്ദഗോപാൽ. ഡി.ഐ.: സപ്ത വിഷൻ. കളറിസ്റ്റ്: ജോയ്നർ തോമസ്. കാസ്റ്റിങ് ഡയറക്ടർമാർ: തോമസ് ജോർജ്, നൗഫൽ വി.എം., വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി: ഡാൻസിങ് നിൻജ. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി. മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് അട്ടവേലിൽ. അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.