കുമ്പളങ്ങി നൈറ്റ്സ് സംവിധായികയാക്കിയെന്ന് ജാസ്മിന്‍ മേറ്റിവിയര്‍ 

കുമ്പളങ്ങി നൈറ്റ്സ് സംവിധായികയാക്കിയെന്ന് ജാസ്മിന്‍ മേറ്റിവിയര്‍ 

Published on

കുമ്പളങ്ങി നൈറ്റ്‌സില്‍ നൈലയായെത്തി പ്രേക്ഷക പ്രശംസ നേടിയ ജാസ്മിന്‍ മേറ്റിവിയര്‍ സംവിധായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തന്നെ സംവിധായികയാക്കിയത് കുമ്പളങ്ങി നൈറ്റ്‌സാണെന്നാണ് ജാസ്മിന്‍ പറഞ്ഞത്. പുതിയ രാജ്യവും മലയാളികളും അതിശയപ്പെടുത്തിയെന്നും ടൈംസ് ഓഫ് ഇന്ത്യയോട് ജാസ്മിന്‍ പറഞ്ഞു.

 കുമ്പളങ്ങി നൈറ്റ്സ് സംവിധായികയാക്കിയെന്ന് ജാസ്മിന്‍ മേറ്റിവിയര്‍ 
‘ഫഹദ്, ദുല്‍ഖര്‍, നിവിന്‍’; സംവിധാനം ചെയ്യാന്‍ ഇഷ്ടമുള്ള യുവതാരങ്ങളെക്കുറിച്ച് പൃഥ്വിരാജ് 

കുമ്പളങ്ങി നൈറ്റ്‌സ് ടീം എങ്ങനെയാണ് ജോലി ചെയ്തതെന്ന് ഞാന്‍ കണ്ടതാണ്. പ്രത്യേകിച്ച് സംവിധായകന്‍ മധു സി നാരായണന്‍. അദ്ദേഹത്തിന്റെ എനര്‍ജിയാണ് തന്നെ സംവിധാന രംഗത്തേക്ക് തള്ളിവിട്ടതെന്നും, തന്റെ സിനിമ മറ്റ് സ്ത്രീകള്‍ക്കുള്ള സന്ദേശം കൂടിയായിരിക്കുമെന്നും ജാസ്മിന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ സിനിമയിലൂടെ, സ്ത്രീകള്‍ അവരുടെ സ്വപ്‌നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും എങ്ങനെ എത്തിച്ചേരുന്നുവെന്നും, അവരുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെങ്ങനെയെന്നും പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ ശബ്ദവും ആശയവും സിനിമയിലൂടെ കേള്‍ക്കാന്‍ നമ്മള്‍ സ്വന്തം കഥ വിവരിക്കണം. രണ്ട് ഭാഷകളിലായാകും ചിത്രം പ്രദര്‍ശനത്തിനെത്തുക, ലിയനാര്‍ഡോ സ്‌കൂബറാകും ചിത്രത്തിന്റെ ഛായാഗ്രാഹകനെന്നും ജാസ്മിന്‍ മേറ്റിവിയര്‍ പറഞ്ഞു.

logo
The Cue
www.thecue.in