'ആദിപുരുഷിന്റെ കഥ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത്' ; ഇത് വെറുമൊരു സിനിമയല്ലെന്ന് കൃതി സനോണ്‍

'ആദിപുരുഷിന്റെ കഥ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത്' ; ഇത് വെറുമൊരു സിനിമയല്ലെന്ന് കൃതി സനോണ്‍

ആദിപുരുഷ് അണിയറ പ്രവര്‍ത്തകര്‍ക്ക് വെറുമൊരു സിനിമ മാത്രമല്ലെന്ന് നടി കൃതി സനോണ്‍. ഈ സിനിമ പ്രധാനപ്പെട്ടതാണ്. അതുമാത്രമല്ല, ഇത്തരം കഥകള്‍ സിനിമയാകേണ്ടത് അത്യാവശ്യമാണ്. കാരണം കുട്ടികള്‍ ഇത് അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും കൃതി വ്യക്തമാക്കി. ഒരു അഭിമുഖത്തിലായിരുന്നു പ്രതികരണം.

എനിക്ക് ആദിപുരുഷ് എന്ന സിനിമയില്‍ വളരെ അഭിമാനമുണ്ട്. എനിക്ക് മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷ. സിനിമ അര്‍ഹിക്കുന്ന വിജയം ലഭിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ക്ക് ഇത് വെറുമൊരു സിനിമയല്ല. ആദിപുരുഷ് ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഇത്തരം കഥകള്‍ സിനിമയാകേണ്ടത് അത്യാവശ്യമാണ്. കാരണം ഈ കഥ കുട്ടികള്‍ കൂടി അറിഞ്ഞിരിക്കേണ്ടതാണ്.

കൃതി സനോണ്‍

ജൂലൈ 16നാണ് ചിത്രം ലോകവ്യാപകമായി റിലീസിന് എത്തുന്നത്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം രാമയണത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ കൃതി സീതയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും എത്തും.

Related Stories

No stories found.
logo
The Cue
www.thecue.in