'എത്ര പ്രതികരിച്ചാലും ഈ പുളിച്ചു തികട്ടലുകള്‍ തുടരുമെന്നറിയാം', ദുര്‍ഗ കൃഷ്ണയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സഹപ്രവര്‍ത്തകര്‍

'എത്ര പ്രതികരിച്ചാലും ഈ പുളിച്ചു തികട്ടലുകള്‍ തുടരുമെന്നറിയാം', ദുര്‍ഗ കൃഷ്ണയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സഹപ്രവര്‍ത്തകര്‍

നടി ദുര്‍ഗ കൃഷ്ണയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടന്‍ കൃഷ്ണ ശങ്കറും സംവിധായകന്‍ ബിലഹരിയും. രണ്ട് പേരും ചെയ്തത് അവരുടെ ജോലിയാണെങ്കിലും സ്ത്രീയായ ദുര്‍ഗയ്‌ക്കെതിരെ മാത്രമാണ് സൈബര്‍ അറ്റാക്കുകള്‍ വരുന്നതെന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.

കുടുക്ക് ചിത്രത്തിലെ ലിപ് ലോക്ക് സീനിന് പിന്നാലെ ദുര്‍ഗ കൃഷ്ണയ്‌ക്കെതിരെ വലിയരീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്. ഉടല്‍ എന്ന ചിത്രത്തിലെ ഇന്റിമേറ്റ് സീനിന് പിന്നാലെയും സൈബര്‍ ആക്രമണം ഉണ്ടാവുന്ന പശ്ചാത്തലത്തിലാണ് സഹപ്രവര്‍ത്തകര്‍ തന്നെ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട് , പക്ഷെ അതില്‍ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാല്‍ ലിപ്ലോക്കിന്റെ ആശങ്കകള്‍ മാറ്റിവച്ച് ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാന്‍ ചെയ്യാം . കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം. പക്ഷെ അത് തന്നെ ഇവര്‍ക്ക് വരുമ്പോള്‍ കഴിഞ്ഞ പടത്തില്‍ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം എക്‌സ്പീരിയന്‍സ് കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വല്യ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും മെന്നും കൃഷ്ണ ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

User

നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍ എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരെന്നും കൃഷ്ണ ശങ്കര്‍ ചോദിച്ചു.

ദുര്‍ഗ കൃഷ്ണയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കുടുക്ക് സംവിധായകന്‍ ബിലഹരിയും രംഗത്തെത്തിയിരുന്നു.

User

ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയില്‍ ചെയ്ത ചുംബന രംഗത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് . ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടി. എത്ര മനുഷ്യര്‍ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകള്‍ തുടരുമെന്നറിയാം , പക്ഷെ ഇത് പറയുന്നത് ഏറ്റവും കുറഞ്ഞത് ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണെന്ന് ബിലഹരി ഫേസ്ബുക്കില്‍ ദുര്‍ഗയെ പിന്തുണച്ചുകൊണ്ട് കുറിച്ചു.

ദുര്‍ഗയെ മോശമായി ചിത്രീകരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയിയല്‍ വരുന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ചുകൊണ്ടാണ് ബിലഹരിയുടെ പോസ്റ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in