ഓണത്തിന് തിയറ്ററുകൾ കൊത്തയെ അറിയും, ദുൽഖറിന്റെ മാസ്സ് ഗാംഗ്സ്റ്റർ ചിത്രം ടീസർ

ഓണത്തിന് തിയറ്ററുകൾ കൊത്തയെ അറിയും, ദുൽഖറിന്റെ മാസ്സ് ഗാംഗ്സ്റ്റർ ചിത്രം ടീസർ

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'കിംഗ് ഓഫ് കൊത്ത'യുടെ ടീസർ പുറത്ത്. ഐശ്വര്യ ലക്ഷ്മിയുടെ വോയിസോവറിലൂടെ തുടങ്ങുന്ന ടീസർ കൊത്ത എന്ന സ്ഥലം കേന്ദ്രീകരിച്ച് നടക്കുന്ന ഒരു ഗ്യാങ്സ്റ്റർ മാസ്സ് എന്റെർറ്റൈനെർ ആണ് സിനിമ എന്ന സൂചനയാണ് നൽകുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രവുമാണ് 'കിംഗ് ഓഫ് കൊത്ത'.

ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, 'ഡാന്‍സിങ്ങ് റോസ്' ഷാബിര്‍, പ്രസന്ന, നൈല ഉഷ, ,ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, 'വട ചെന്നെ' ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കൊത്ത എന്ന സ്ഥലത്തെ ജനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്.

Related Stories

No stories found.
logo
The Cue
www.thecue.in