കൊത്ത കാർണിവലിലെ 'കലാപക്കാരാ'; ദുൽഖറിന്റെയും റിതികയുടെയും ഡാൻസുമായി കൊത്തയിലെ ആദ്യ ഗാനം

കൊത്ത കാർണിവലിലെ 'കലാപക്കാരാ'; ദുൽഖറിന്റെയും റിതികയുടെയും ഡാൻസുമായി  കൊത്തയിലെ ആദ്യ ഗാനം

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായിയെത്തുന്ന ചിത്രം 'കിം​ഗ് ഓഫ് കൊത്ത'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കലാപക്കാരാ' എന്ന് തുടങ്ങുന്ന ഗാനത്തിൽ ദുൽഖർ സൽമാനും റിതിക സിങ്ങുമാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു സെലിബ്രേഷൻ മൂഡിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ജോ പോൾ വരികളെഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്‌സ് ബിജോയ് എന്നിവർ ചേർന്നാണ്. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് കിം​ഗ് ഓഫ് കൊത്ത. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമിഷ് രവി,ജേക്‌സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്‌ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in