മോഹൻ ജുനേജ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം ബാംഗ്ലൂരിൽ

മോഹൻ ജുനേജ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം ബാംഗ്ലൂരിൽ

Published on

സൗത്ത് ഇന്ത്യയിലെ ഹാസ്യ നടന്മാരിൽ പ്രധാനിയായിരുന്ന മോഹൻ ജുനേജ അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ മോഹൻ ജുനേജ അഭിനയിച്ചിട്ടുണ്ട്. കെജിഎഫ് ചാപ്റ്റർ 2 ആയിരുന്നു അവസാന ചിത്രം. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം ബാംഗ്ലൂരിൽ വെച്ച് നടത്തും. കെജിഎഫിലെ നാഗരാജു എന്ന ഇൻഫോർമർ മോഹൻ ജുനേജയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

ക്യാമ്പസ് നാടകങ്ങളോടുള്ള കമ്പം കൂടുതലായിരുന്നതുകൊണ്ട് കൗമാര കാലം മുതലേ നിരവധി നാടകങ്ങളിൽ മോഹൻ അഭിനയിച്ചിട്ടുണ്ട്. 2008ൽ കന്നഡ റൊമാന്റിക് ചിത്രം സംഗമത്തിലൂടെയാണ് മോഹൻ ജുനേജ അഭിനയ ജീവിതം തുടങ്ങിയത്. കെജിഎഫിലെ "മോൺസ്റ്റർ' എന്ന് പറയുന്ന ഡയലോഗിലൂടെ എല്ലാ ഭാഷയിലെയും പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടൻ കൂടിയാണ് മോഹൻ ജുനേജ.

logo
The Cue
www.thecue.in