ഇനി മമ്മൂട്ടിക്കൊപ്പം, 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധായകന്റെ പുതിയ ചിത്രം

ഇനി മമ്മൂട്ടിക്കൊപ്പം, 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധായകന്റെ പുതിയ ചിത്രം

ആസിഫലി നായകനായ 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധാനം ചെയ്ത നിസാം ബഷീറിന് മമ്മൂട്ടിയുടെ ഡേറ്റ്. 'ഇബിലീസ്', 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' എന്നീ സിനിമകളുടെ തിരക്കഥയൊരുക്കിയ സമീര്‍ അബ്ദുള്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെ ബാദുഷാ പ്രൊഡക്ഷന്‍സും വണ്ടര്‍ ഹാള്‍ സിനിമാസും ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കുമെന്നറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നിസാം ബഷീറിന്റെ ആദ്യ ചിത്രമായിരിക്കും 'കെട്ട്യോളാണ് എന്റെ മാലാഖ'. ഇക്കുറി ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പനോരമാ വിഭാഗത്തില്‍ ഈ സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീണാ നന്ദകുമാറായിരുന്നു നായിക. ആസിഫലി അവതരിപ്പിക്കുന്ന സ്ലീവാച്ചന്‍ എന്ന കഥാപാത്രം നടത്തുന്ന മാരിറ്റല്‍ റേപ്പിനെ ഇതിവൃത്തമാക്കിയ ചിത്രം വലിയ വിജയമായിരുന്നു. സിനിമ ഈ വിഷയത്തെ കൈകാര്യം ചെയ്ത രീതിയെയും സ്ലീവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ അവതരണവും പിന്നീട് വിമര്‍ശന വിധേയമായിരുന്നു.

ഇനി മമ്മൂട്ടിക്കൊപ്പം, 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധായകന്റെ പുതിയ ചിത്രം
അടുത്ത 100 കോടി ക്ലബ് ചിത്രത്തിന് ടോമിച്ചന്‍, ഇനി ഒറ്റക്കൊമ്പന്റെ തേരോട്ടമെന്ന് സുരേഷ് ഗോപി; ബോളിവുഡ് നായിക

ജനുവരി 20ന് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നറിയുന്നു. രഞ്ജിത്, രത്തീന ഷര്‍ഷാദ് എന്നിവര്‍ക്കാണ് അമല്‍ നീരദ് ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ ഡേറ്റ്. സിബിഐ അഞ്ചാം ഭാഗവും ഉടന്‍ ആരംഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in