വിന്‍സിയും മമ്മൂട്ടിയും നടീ നടന്മാര്‍ , മഹേഷ് നാരായണന്‍ സംവിധായകന്‍; ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വിന്‍സിയും മമ്മൂട്ടിയും നടീ നടന്മാര്‍ , മഹേഷ് നാരായണന്‍ സംവിധായകന്‍; ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

അമ്പത്തിമൂന്നാമത് കേരള ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസും തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ നന്‍ പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി അവാര്‍ഡിന് അര്‍ഹനായത്. മമ്മൂട്ടിയുടെ എട്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമാണിത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സി അലോഷ്യസ് അവാര്‍ഡിന് അര്‍ഹയായത്. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിന് നടന്‍ കുഞ്ചോക്കോ ബോബനും 'അപ്പന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍ പകല്‍ നേരത്ത് മയക്കം' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 'അറിയിപ്പ്' എന്ന ചിത്രത്തിന്റെ സംവിധാനത്തിന് മഹേഷ് നാരായണന്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരിഗണിച്ച ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.

സംസ്ഥാന പുരസ്‌കാരങ്ങള്‍

മികച്ച ചലച്ചിത്രഗ്രന്ഥം : സിനിമയുടെ ഭാവനാദേശങ്ങള്‍ - സി എസ് വെങ്കടേശ്വരന്‍

മികച്ച ചലച്ചിത്ര ലേഖനം : പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം - സാബു പ്രവദാസ്

മികച്ച ചിത്രം - നന്‍പകല്‍ നേരത്ത് മയക്കം - നിര്‍മാണം : ജോര്‍ജ് സെബാസ്റ്റ്യന്‍ - സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച രണ്ടാമത്തെ ചിത്രം - അടിത്തട്ട് - സംവിധാനം : ജിജോ ആന്റണി - നിര്‍മാതാവ് : ഗോഡ്ജോ ജെ

പ്രത്യേക ജൂറി പരാമര്‍ശം (അഭിനയം) - കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്) /

അലന്‍സിയര്‍ - (അപ്പന്‍)

മികച്ച സംവിധായകന്‍ - മഹേഷ് നാരായണന്‍ - അറിയിപ്പ്

മികച്ച നടന്‍ - മമ്മൂട്ടി - നന്‍പകല്‍ നേരത്ത് മയക്കം

മികച്ച നടി - വിന്‍സി അലോഷ്യസ് - രേഖ

മികച്ച സ്വഭാവനടന്‍ - പി പി കുഞ്ഞികൃഷ്ണന്‍ - ന്നാ താന്‍ കേസ് കൊട്

മികച്ച സ്വഭാവനടി - ദേവി വര്‍മ്മ - സൗദി വെള്ളക്ക

മികച്ച ബാലതാരം (ആണ്‍) - മാസ്റ്റര്‍ ഡാവിഞ്ചി - പല്ലൊട്ടി 90 െകിഡ്‌സ്

മികച്ച ബാലതാരം (പെണ്‍) - തന്മയ സോള്‍ എ - വഴക്ക്

മികച്ച കഥാകൃത്ത് - കമല്‍ കെ എം - പട

മികച്ച ഛായാഗ്രാഹകന്‍ - മനേഷ് മാധവന്‍ - ഇല വീഴാ പൂഞ്ചിറ / ചന്ദ്രു സെല്‍വരാജ്(വഴക്ക്)

മികച്ച തിരക്കഥാകൃത്ത് - രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ - ന്നാ താന്‍ കേസ് കൊട്

മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) - രാജേഷ് കുമാര്‍ ആര്‍ - ഒരു തെക്കന്‍ തല്ലു കേസ്

മികച്ച ഗാനരചയിതാവ് - റഫീഖ് അഹമ്മദ് - ചിത്രം : വിഡ്ഢികളുടെ മാഷ് - ഗാനം : തിരമാലയാണു നീ

മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) - എം ജയചന്ദ്രന്‍ - പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ

മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം) - ഡോണ്‍ വിന്‍സെന്റ് - ന്നാ താന്‍ കേസ് കൊട്

മികച്ച പിന്നണി ഗായകന്‍ - കപില്‍ കപിലന്‍ (കനവേ - പല്ലൊട്ടി 90ട കിഡ്‌സ്)

മികച്ച പിന്നണി ഗായിക - മൃദുല വാര്യര്‍ - (മയില്‍പീലി ഇളകുന്നു കണ്ണാ - പത്തൊന്‍പതാം നൂറ്റാണ്ട്)

മികച്ച ചിത്രസംയോജകന്‍ - നിഷാദ് യൂസഫ് - തല്ലുമാല

മികച്ച കലാസംവിധായകന്‍ - ജ്യോതിഷ് ശങ്കര്‍ - ന്നാ താന്‍ കേസ് കൊട്

മികച്ച സിങ്ക് സൗണ്ട് - വൈശാഖ് പി വി - അറിയിപ്പ്

മികച്ച ശബ്ദമിശ്രണം - വിപിന്‍ നായര്‍ - ന്നാ താന്‍ കേസ് കൊട്

മികച്ച ശബ്ദരൂപകല്‍പ്പന - അജയന്‍ അടാട്ട്- ഇല വീഴാ പൂഞ്ചിറ

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - ആഫ്റ്റര്‍ സ്റ്റുഡിയോസ് / റോബേര്‍ട്ട് ലാങ് സി എസ് ഐ - ചിത്രം : ഇല വീഴാ പൂഞ്ചിറ /

ഐജീന്‍ ഡി ഐ ആന്‍ഡ് വി എഫ് എക്‌സ് / ആര്‍. രംഗരാജന്‍ - ചിത്രം : വഴക്ക്

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് - റോണെക്‌സ് സേവിയര്‍ - ഭീഷ്മ പര്‍വ്വം

മികച്ച വസ്ത്രാലങ്കാരം ; മഞ്ജുഷ രാധാകൃഷ്ണന്‍ ( സൗദി വെള്ളക്ക )

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) - ഷോബി തിലകന്‍ - പത്തൊമ്പതാം നൂറ്റാണ്ട് (കഥാപാത്രം : പടവീടന്‍ തമ്പി)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) - പൗളി വത്സന്‍ - സൗദി വെള്ളക്ക (കഥാപാത്രം : അയിഷ റാവുത്തര്‍ )

മികച്ച നൃത്തസംവിധാനം - ഷോബി പോള്‍ രാജ് - തല്ലുമാല

ജനപ്രീതിയും കലാമേന്മയുള്ള ചിത്രം - ന്നാ താന്‍ കേസ് കൊട് - നിര്‍മാതാവ് : സന്തോഷ് ടി കുരുവിള - സംവിധായകന്‍ : രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

മികച്ച കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90 െകിഡ്‌സ് - നിര്‍മാതാക്കള്‍ : സാജിദ് യഹിയ, നിതിന്‍ രാധാകൃഷ്ണന്‍ - സംവിധാനം : ജീതിന്‍ രാജ്

മികച്ച നവാഗത സംവിധായകന്‍ - ഷാഹി കബീര്‍ - ഇല വീഴാ പൂഞ്ചിറ

മികച്ച വിഷ്വല്‍ എഫക്ട്‌സ് - അനീഷ് ഡി, സുമേഷ് ഗോപാല്‍ - വഴക്ക്

സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള പ്രേത്യേക അവാര്‍ഡ് - ശ്രുതി ശരണ്യം - ആ 32 മുതല്‍ 44 വരെ

പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം) : ബിശ്വജിത് എസ് (ഇലവരമ്പ്)

രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

Related Stories

No stories found.
logo
The Cue
www.thecue.in