നിര്‍മ്മാതാക്കള്‍ നഷ്ടത്തില്‍, മലയാളത്തില്‍ റിലീസ് ചെയ്ത 76 സിനിമകളില്‍ വിജയിച്ചത് 6 എണ്ണം; പ്രൊഡ്യൂസേഷ്‌സ് അസോസിയേഷന്‍

നിര്‍മ്മാതാക്കള്‍ നഷ്ടത്തില്‍, മലയാളത്തില്‍ റിലീസ് ചെയ്ത 76 സിനിമകളില്‍ വിജയിച്ചത് 6 എണ്ണം; പ്രൊഡ്യൂസേഷ്‌സ് അസോസിയേഷന്‍

മലയാള സിനിമ തിയേറ്ററുകളില്‍ വിജയിക്കാത്ത സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ വലിയ നഷ്ടത്തിലാണെന്ന് പ്രൊഡ്യൂസേഷ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്. ജൂണ്‍ 30 വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 സിനിമകളാണ്. അതില്‍ ആറ് എണ്ണം മാത്രമാണ് വിജയിച്ചതെന്നും രഞ്ജിത്ത് പറയുന്നു. നിര്‍മ്മാതാക്കള്‍ ഒരിക്കലും തിരിച്ച് വരാന്‍ സാധിക്കാത്ത നിലയില്‍ പ്രതിസന്ധിയിലാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

'ജൂണ്‍ 30 വരെ മലയാളത്തില്‍ 76ഓളം സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ഈ 76 സിനിമകളില്‍ 70 സിനിമകളും വന്‍ പരാജയമായിരുന്നു. ആറ് സിനിമകളാണ് വിജയിച്ചിട്ടുള്ളത്. 50 ശതമാനം നിര്‍മാതാക്കള്‍ക്കും ഇനി മുന്‍പോട്ട് വരാനെ കഴിയില്ല. ആ അവസ്ഥയിലുള്ള പരാജയമാണ് അവരുടേത്. അവരുടെ നൂറ് ശതമാനം കാശാണ് പോയിരിക്കുന്നത്. ഒരു വാല്യുവും തിയേറ്ററില്‍ ഇല്ലാത്ത ആളുകള്‍, ഈ പറയുന്ന കാശ് വാങ്ങുന്നത് ശരിയാണോ എന്നൊരു ആത്മപരിശോധന നടത്തണം. ഒ.ടി.ടിയില്‍നിന്ന് പ്രേക്ഷകനെ തിയറ്ററുകളിലെത്തിക്കാന്‍ പാകത്തിലുള്ള സിനിമകള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും', എം.രഞ്ജിത്ത് പറഞ്ഞു.

മലയാള സിനിമയുടെ നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് ഫിലിം ചേമ്പര്‍ യോഗം ചേരുന്നത്. മറ്റ് ഭാഷകളിലെ സിനിമകള്‍ തിയേറ്ററില്‍ വിജയിക്കുമ്പോള്‍ മലയാള സിനിമകള്‍ കാണാന്‍ ആളില്ലാത്തതിനെ കുറിച്ച് വിലയിരുത്തിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംസാരിക്കുന്നത്.

എന്നാല്‍ തിയേറ്ററില്‍ പരാജയമായ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തിട്ടുുണ്ട്. അതോടൊപ്പം വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ ഉണ്ടായ വര്‍ദ്ധനവും തിയേറ്ററുകള്‍ക്ക് പ്രതിസന്ധിയായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് തിയേറ്ററും നിര്‍മ്മാതാക്കളും എങ്ങനെ മുന്നോട്ട് പോകുമെന്നത് ചര്‍ച്ച ചെയ്യുന്നതിനാണ് ഫിലിം ചേംബറിന്റെ അധ്യക്ഷതയില്‍ സിനിമാസംഘടനകള്‍ യോഗം ചേരുന്നത്.

logo
The Cue
www.thecue.in