കീർത്തിയുടെ വിവാഹ വാർത്ത വ്യാജമെന്ന് സുരേഷ്‌കുമാർ

കീർത്തിയുടെ വിവാഹ വാർത്ത വ്യാജമെന്ന് സുരേഷ്‌കുമാർ

നടി കീർത്തി സുരേഷിന്റെ വിവാഹ വാർത്ത നിഷേധിച്ച് നടിയുടെ പിതാവും നിർമ്മാതാവുമായ ജി സുരേഷ് കുമാർ. ആറ് മാസം കൂടുമ്പോൾ കീർത്തിയുടെ വിവാഹ വാർത്തകൾ പ്രചരിക്കാറുണ്ടെന്നും മലയാളത്തിലെ പ്രമുഖ സിനിമ മാഗസിനിൽ വരെ വിവാഹ വാർത്ത വന്നുവെന്നും സുരേഷ്‌കുമാർ ദി ക്യൂവിനോട് പറഞ്ഞു. ആധികാരികമായിട്ടാണ് കീർത്തിയുടെ വിവാഹ വാർത്ത ഒരു പ്രമുഖ സിനിമ മാഗസിനിൽ പബ്ലിഷ് ചെയ്തത്. വാർത്തയുടെ നിജ സ്ഥിതി തിരക്കി എന്നെയോ കീർത്തിയെയോ ആരും വിളിച്ചിരുന്നില്ല. ഇതിനു മുൻപും കീർത്തിയുടെ വിവാഹ വാർത്തയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

കീർത്തിയുടെ വിവാഹ വാർത്ത വ്യാജമെന്ന് സുരേഷ്‌കുമാർ
‘വിവാഹ വാര്‍ത്ത വ്യാജപ്രചരണം’, ഇപ്പോള്‍ എന്തായാലും വിവാഹമില്ലെന്ന് കീര്‍ത്തി

തമിഴ് സംവിധായകൻ അനിരുദ്ധിന്റെ പേര് നടിയുമായി ചേർത്താണ് വ്യാജവാർത്തകൾ വന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുന്നുവെന്നുമായിരുന്നു വാർത്ത.അതേസമയം തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്നത്. പ്രിയദർശൻ–മോഹൻലാൽ ടീമിന്റെ മരക്കാറിലും കീർത്തി പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in