സ്വന്തം കഥാപാത്രത്തെ ഇഷ്ടപ്പെടുത്താന്‍ വിജയ് സേതുപതി ചില പൊടിക്കൈകള്‍ ഉപയോഗിക്കും, അത് ഇതെല്ലാമാണ്: കതിര്‍

സ്വന്തം കഥാപാത്രത്തെ ഇഷ്ടപ്പെടുത്താന്‍ വിജയ് സേതുപതി ചില പൊടിക്കൈകള്‍ ഉപയോഗിക്കും, അത് ഇതെല്ലാമാണ്: കതിര്‍
Published on

തന്റെ കഥാപാത്രത്തെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാക്കാൻ വിജയ് സേതുപതി സ്വയം പല കാര്യങ്ങളും ചെയ്യുമെന്ന് നടൻ കതിർ. വിക്രം വേദ ചെയ്യുമ്പോൾ വിജയ് സേതുപതിയിൽ നിന്നും പല കാര്യങ്ങളും പഠിച്ചിരുന്നു. അദ്ദേഹം തനിക്ക് ഒരുപാട് ഉപദേശങ്ങൾ തന്നിരുന്നുവെന്നും അത് ഇപ്പോഴും പാലിക്കുന്നുണ്ട് എന്നും കതിർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കതിരിന്റെ വാക്കുകൾ

തമിഴിൽ ഓരോരുത്തരെയും എടുത്ത് നോക്കിയാൽ പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, ഞാൻ വിക്രം വേദ ചെയ്യുമ്പോൾ വിജയ് സേതുപതിയിൽ നിന്നും പല കാര്യങ്ങളും പഠിച്ചിരുന്നു. അദ്ദേഹം തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടാൻ വേണ്ടി പല കാര്യങ്ങളും പെർഫോമൻസിൽ കൂട്ടിച്ചേർക്കും. അത് സംവിധായകൻ പറഞ്ഞു കൊടുക്കണമെന്നില്ല, സ്ക്രിപ്റ്റിൽ ഉണ്ടാവണമെന്ന് നിർബന്ധമില്ല. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ വിജയ് സേതുപതി സ്വയം എഫർട്ട് എടുക്കും. അദ്ദേഹത്തിൽ നിന്നും ഞാൻ അക്കാര്യം പഠിച്ചു.

വിജയ് സേതുപതി എനിക്ക് തന്ന വലിയൊരു ഉപദേശമുണ്ട്. നിന്റെ ക്യാരക്ടറിനെ നന്നാക്കാൻ വേണ്ടി നിന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ടെങ്കിൽ, അത് വർക്ക് ആവില്ലെങ്കിലും, ഡയറക്ടർ സ്വീകരിച്ചില്ലെങ്കിലും, നീയൊരു മണ്ടനാണോ എന്ന് തോന്നുമെങ്കിൽക്കൂടി, അത് ഡയറക്ടറോട് കമ്യൂണിക്കേറ്റ് ചെയ്യുക. ഏതെങ്കിലും നല്ല രീതിയിൽ വന്നാൽ, അത് നിന്റെ മികച്ച പെർഫോമൻസുകളിൽ ഒന്നായിരിക്കും എന്ന്. അന്നുമുതൽ ഞാൻ വർക്ക് ചെയ്യുന്ന എല്ലാ സംവിധായകരോടും ഇക്കാര്യങ്ങൾ സംസാരിക്കും. മീശ ചെയ്യുമ്പോഴും എനിക്ക് തോന്നിയ കാര്യങ്ങൾ ഞാൻ ഡയറക്ടറുമായി സംസാരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in