ടൊവിനോയും ഫഹദ് ഫാസിലുമെല്ലാം ഒരു കഥാപാത്രത്തെ എങ്ങനെ സമീപിക്കുന്നുവെന്ന് പഠിക്കണം: കതിര്‍

ടൊവിനോയും ഫഹദ് ഫാസിലുമെല്ലാം ഒരു കഥാപാത്രത്തെ എങ്ങനെ സമീപിക്കുന്നുവെന്ന് പഠിക്കണം: കതിര്‍
Published on

ടൊവിനോ തോമസ്, ഫഹദ് ഫാസിൽ തുടങ്ങിയ മലയാള നടന്മാർ എങ്ങനെയാണ് ഒരു കഥാപാത്രത്തെ സമീപിക്കുന്നത് എന്ന് മസലിക്കാൻ ആ​ഗ്രഹമുണ്ടെന്ന് നടൻ കതിർ. ഇവർ മാത്രമല്ല, മലയാളത്തിലെ നടന്മാർ എങ്ങനെ അത് ചെയ്യുന്നു എന്നത് അത്ഭുതകരമാണ്. അതുകൊണ്ട് മീശ സിനിമയിൽ ഷൈൻ ടോം ചാക്കോ അഭിനയിക്കുമ്പോൾ സെറ്റിൽ വെറുതെ വന്ന് നിൽക്കുകയും നോക്കി പഠിക്കുകയും ചെയ്യും. പേരൻപിന്റെ ഷൂട്ട് സമയത്ത് ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയെ കാണാൻ സാധിച്ചുവെന്നും അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും കതിർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കതിരിന്റെ വാക്കുകൾ

മലയാളത്തിൽ ഒരുപാട് മികച്ച നടന്മാരുണ്ട. അവരുടെ പെർഫോമൻസുകൾ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ് എല്ലാവരുടെയും പെർഫോമൻസ് അതി ​ഗംഭീരമാണ്. ഞാൻ മലയാളത്തിലേക്ക് വന്നതും ഇവർ എങ്ങനെയാണ് ഒരു കഥാപാത്രത്തെ സമീപിക്കുന്നത്, അത് എങ്ങനെയാണ് പെർഫോം ചെയ്യുന്നത് എന്ന് മനസിലാക്കാൻ കൂടി വേണ്ടിയാണ്. മീശയിൽ ഷൈൻ ടോം ചാക്കോ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീനുകൾ വളരെ കുറവാണ്. എങ്കിൽക്കൂടി, അദ്ദേഹം പെർഫോം ചെയ്യുമ്പോഴെല്ലാം, ഞാൻ സെറ്റിൽ വരും. അത് അവരിൽ നിന്നും കാര്യങ്ങൾ പഠിക്കാൻ വേണ്ടിയാണ്.

ഒരു തവണ മമ്മൂട്ടിയെ പരിചയപ്പെടാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പേരൻപ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ സെറ്റിൽ വച്ചായിരുന്നു അത്. അപ്പോൾ പരിയേറും പെരുമാൾ മാരി സെൽവരാജ് സംവിധായകൻ റാമിന്റെ അസിസ്റ്റന്റായിരുന്നു. ജസ്റ്റ് പരിചയപ്പെട്ടു, പെർഫോം ചെയ്യുന്നത് കണ്ടു, തിരിച്ച് പോന്നു. അദ്ദേഹം ഒരു ഷോട്ടിൽ പെർഫോം ചെയ്ത ശേഷം റാമിന് മീറ്റർ കുറച്ചുകൂടി കൂട്ടിയാലോ എന്നൊരു ആലോചന വന്നു. അത് മമ്മൂട്ടിയോട് പറഞ്ഞപ്പോൾ, ഇത് കുഴപ്പമില്ല, ബി​ഗ് സ്ക്രീനിൽ ഇത് കറക്ട് ആയിരിക്കും എന്ന് മമ്മൂട്ടി തിരിച്ച് പറഞ്ഞിരുന്നു. അത്രയും അനുഭവ സമ്പത്തുള്ള ആളാണ് അദ്ദേഹം. കതിർ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in