അണ്ണേ, അവര്‍ ചോദിക്കും, ഒന്നും പറയരുത് എന്നാണ് നഹാസ് പറഞ്ഞത്: ഐ ആം ഗെയിമിനെക്കുറിച്ച് കതിര്‍

അണ്ണേ, അവര്‍ ചോദിക്കും, ഒന്നും പറയരുത് എന്നാണ് നഹാസ് പറഞ്ഞത്: ഐ ആം ഗെയിമിനെക്കുറിച്ച് കതിര്‍
Published on

മീശയിലേത് പോലെ മികച്ചൊരു കഥാപാത്രമാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് നടൻ കതിർ. അഭിമുഖത്തിന് വരുന്നതിന് മുമ്പ് നഹാസ് വിളിച്ച് പറഞ്ഞിരുന്നു, എല്ലാവരും പലതും ചോദിക്കും, ഒന്നും പറയരുത് എന്ന്. വരും സിനിമകൾ മീശയും ഐആം ​ഗെയിമും എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ച് ഇരിക്കുന്നുവെന്നും കതിർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കതിരിന്റെ വാക്കുകൾ

അടുത്ത സിനിമയും മലയാളത്തിലാണ് ചെയ്യുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐആം ​ഗെയിം. അതിലും വളരെ മികച്ചൊരു വേഷം തന്നെയാണ്. മീശയിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്കെയിലും അപ്രോച്ചും ഒക്കെയാണ് ഐആം ​ഗെയിമിന്റേത്. ഇന്റർവ്യുവിന് വരുന്നതിന് മുമ്പ് നഹാസ് വിളിച്ച് പറഞ്ഞിരുന്നു, അവർ ചോദിക്കും, ഒന്നും പറയരുത് എന്ന്. വളരെ വ്യത്യസ്തമായ ഒരു സിനിമ അനുഭവം തന്നെയായിരുന്നു ഐആം ​ഗെയിം. മലയാളത്തിൽ ഒരു ​ഗംഭീര സിനിമ, അല്ലെങ്കിൽ മികച്ചൊരു തിരക്കഥ വന്നാൽ, അത് തമിഴിലും മലയാളത്തിലും ഒരുമിച്ച് ചെയ്യാൻ ഞാൻ ശ്രമിക്കും, ഉറപ്പായും. അതെല്ലാം പക്ഷെ, മീശയും ഐആം ​ഗെയിമും എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഐ ആം ​ഗെയിം. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജെയ്ക്സ് ബിജോയ് ആണ് സിനിമയുടെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in