പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മമ്മൂട്ടി; ചിഹ്നം ടോര്‍ച്ച്

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മമ്മൂട്ടി; ചിഹ്നം ടോര്‍ച്ച്

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരന്ന് കോഴിക്കോട് ജില്ലയിലെ തീക്കോയി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്. ടോര്‍ച്ച് ചിഹ്നത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മമ്മൂട്ടി മത്സരിക്കുന്നത്. എന്നാല്‍ മത്സരിക്കുന്നത് മമ്മൂട്ടിയല്ല. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അഭ്യര്‍ത്ഥനയാണ് ഫ്‌ളക്‌സില്‍ ഉള്ളത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍ ദ കോര്‍' എന്ന സിനിമയുടേതാണ് പോസ്റ്റര്‍. സിനിമയില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയാണ് നായിക.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരുടേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ ഷൂട്ട് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in