ജി​ഗർതണ്ട ഡബിൾ എക്സ് ഇനി ഒടിടിയിലേക്ക്; ചിത്രം ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

ജി​ഗർതണ്ട ഡബിൾ എക്സ് ഇനി ഒടിടിയിലേക്ക്; ചിത്രം ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ജി​ഗർതണ്ട ഡബിൾ എക്സ് ഇനി ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി അകവാശം സ്വന്തമാക്കിയിരക്കുന്നത് നെറ്റ്ഫ്ലിക്ക്സാണ്. ജി​ഗർതണ്ട ഡബിൾ എക്സ് ഡിസംബർ എട്ടിന് ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിക്കും. ചിത്രം നെറ്റ്ഫ്ലിക്സിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാകും. രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സത്യജിത് റേയെ പോലെ ഒരു ഫിലിം മേക്കറായാണ് ചിത്രത്തിൽ എസ് ജെ സൂര്യ എത്തിയത്. സിനിമയുടെ പകുതി ഭാ​ഗത്തും വളരെ സെെലൻ്റ് ആയി പോകുന്ന കഥാപാത്രമാണ് തന്റേതെന്നും വളരെ സട്ടിലാണ് അഭിനയമാണ് ജി​ഗർതണ്ട ഡബിൾ എക്സിലേതെന്നും എന്നാൽ രണ്ട് മൂന്ന് സീനുകളിൽ സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് തന്നെ ലൗഡാകാൻ അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ എസ് ജെ സൂര്യ പറഞ്ഞത്.

2014ൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർത്തണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർത്തണ്ട ഡബിൾ എക്സ്. 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് ജിഗർതണ്ട ഡബിൾ എക്സ് ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ, നവീൻ ചന്ദ്ര എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ആണ്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീതം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in