പ്രണവിന് പകരം സെയ്ഫ് അലി ഖാന്റെ മകന്‍?, 'ഹൃദയം' ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

പ്രണവിന് പകരം സെയ്ഫ് അലി ഖാന്റെ മകന്‍?, 'ഹൃദയം' ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

പ്രണവ് മോഹന്‍ലാല്‍ നായകനായ 'ഹൃദയം' ഹിന്ദി റീമേക്കില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാന്‍ നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ റീമേക്ക് അവകാശം അടുത്തിടെയാണ് ബോളിവുഡ് നിര്‍മ്മാണ കമ്പനികളായ ധര്‍മ്മ പ്രൊഡക്ഷനസിനും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിനും നല്‍കിയത്. ഹിന്ദി മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് കരണ്‍ ജോഹര്‍ അറിയിച്ചിരുന്നു.

ഇബ്രാഹിം ഖാനെ 'ഹൃദയ'ത്തിലൂടെ ബോളിവുഡിലേക്ക് കരണ്‍ ജോഹര്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപിനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'യില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഇബ്രാഹിം.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' കൊവിഡ് കാലത്ത് പുറത്തിറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ജനപ്രിയ ചിത്രമായി 'ഹൃദയം' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതോടൊപ്പം ചിത്രത്തിന്റെ സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബിനും പുരസ്‌കാരം ലഭിച്ചിരുന്നു.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. കൊവിഡ് സമയത്ത് ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in