എന്റര്‍ട്ടെയിനിങ്ങ് സൂപ്പര്‍ ഹീറോ ചിത്രം, ടൊവിനോ അതിഗംഭീരം: മിന്നല്‍ മുരളിയെ അഭിനന്ദിച്ച് കരണ്‍ ജോഹര്‍

എന്റര്‍ട്ടെയിനിങ്ങ് സൂപ്പര്‍ ഹീറോ ചിത്രം, ടൊവിനോ അതിഗംഭീരം: മിന്നല്‍ മുരളിയെ അഭിനന്ദിച്ച് കരണ്‍ ജോഹര്‍

മിന്നല്‍ മുരളിയെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. മിന്നല്‍ മുരളി കണ്ട ശേഷം കരണ്‍ ജോഹര്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് അയച്ച മെസേജ് ടൊവിനോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. സിനിമയില്‍ ഉടനീളം എന്റര്‍ട്ടെയിനിങ്ങ് എലമെന്റ് കൊണ്ടു പോയ മികച്ചൊരു സൂപ്പര്‍ ഹീറോ ചിത്രമെന്നാണ് കരണ്‍ ജോഹര്‍ മിന്നല്‍ മുരളിയെ വിശേഷിപ്പിച്ചത്.

ബോളിവുഡില്‍ നിരവധി എന്റര്‍ട്ടെയിനര്‍ സിനിമകള്‍ നിര്‍മ്മിച്ച കരണ്‍ ജോഹറില്‍ നിന്നും മിന്നല്‍ മുരളിക്ക് അഭിനന്ദനം ലഭിച്ചതിന്റെ സന്തോഷം ടൊവിനോ പങ്കുവെച്ചു. ഇത്തരം മെസേജുകളാണ് ഏറ്റവും അധികം സന്തോഷം നല്‍കുന്നതെന്നും ടൊവിനോ.

കരണ്‍ ജോഹറിന്റെ മെസേജ്:

ഹായ് ടൊവിനോ,

ഇന്നലെ രാത്രിയാണ് മിന്നല്‍ മുരളി കാണാന്‍ എനിക്ക് അവസരം കിട്ടിയത്. വളരെ രസകരമായൊരു അനുഭവം തന്നെയായിരുന്നു അത്. വളരെ മികച്ച രീതിയില്‍ നിര്‍മ്മിച്ച, ഉടനീളം എന്റര്‍ട്ടെയിനിങ്ങായി തന്നെ കൊണ്ടു പോയൊരു ചിത്രം. വളരെ വ്യത്യസ്തവും മികച്ചതുമായ സൂപ്പര്‍ ഹീറോ ചിത്രം. പിന്നെ തീര്‍ച്ചയായും താങ്കളുടെ പ്രകടനം അതിഗംഭീരമായിരുന്നു. അഭിനന്ദനങ്ങള്‍.

ടൊവിനോ തോമസ് പറഞ്ഞത്:

ഇത്തരം മെസേജുകളാണ് സന്തോഷം നല്‍കുന്നത്. കരണ്‍ ജോഹറിനെ പോലെ ഒരുപാട് എന്റര്‍ട്ടെയിനര്‍ സിനിമകള്‍ സമ്മാനിച്ച സംവിധായകനില്‍ നിന്നും നമ്മുടെ സിനിമയ്ക്ക് അഭിനന്ദനം ലഭിക്കുമ്പോള്‍ അത് സ്വപ്‌നതുല്യമായ അനുഭവമാണ്. സിനിമ എത്രത്തോളം ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങളെ അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട് സര്‍. സാറിന് സിനിമ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിലും സന്തോഷം.

Related Stories

No stories found.
logo
The Cue
www.thecue.in