'പഞ്ചുരുളിയോ അതോ ​ഗുളികനോ'; കാന്താര പ്രീക്വൽ വരുന്നു, നായകനും സംവിധാനവും ഋഷഭ് ഷെട്ടി തന്നെ

'പഞ്ചുരുളിയോ അതോ ​ഗുളികനോ';  കാന്താര പ്രീക്വൽ വരുന്നു, നായകനും സംവിധാനവും ഋഷഭ് ഷെട്ടി തന്നെ

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന്താര എ ലെജൻഡ് ചാപ്റ്റർ വണ്ണിന്റെ ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം കാന്താരയുടെ പ്രീക്വല്‍ ആയി ആണ് അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രം 2024 ൽ തിയറ്ററുകളിലെത്തും.

ഋഷഭ് ഷെട്ടി തന്നെയാണ് കാന്താര എ ലെജൻഡ് ചാപ്റ്റർ വണ്ണിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡു ആണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് മഹേഷ്, ഷനിൽ ഗുരു എന്നിവരാണ് ചിത്രത്തിന്റെ കോ റൈറ്റേഴ്‌സ്. അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ബി അജനീഷ് ലോക്നാഥ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി തുടങ്ങി ഏഴ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

കിഷോർ, സ്പതമി ഗൗഡ, അച്യുത് കുമാർ എന്നിവരായിരുന്നു കാന്താരയിലെ മറ്റു അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടുകയും വലിയ വിജയമാകുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in