ബോക്സ് ഓഫീസിനെ പിടിച്ചുകുലുക്കുന്ന കൊടുങ്കാറ്റ്; ആദ്യ വാരം 500 കോടി കളക്ഷനുമായി 'കാന്താര'

ബോക്സ് ഓഫീസിനെ പിടിച്ചുകുലുക്കുന്ന കൊടുങ്കാറ്റ്; ആദ്യ വാരം 500 കോടി കളക്ഷനുമായി 'കാന്താര'
Published on

റിഷബ് ഷെട്ടി തിരക്കഥ എഴുതി, സംവിധാനം ചെയ്ത ചിത്രം 'കാന്താര ചാപ്റ്റർ 1' 500 കോടി ക്ലബ്ബിലേക്ക്. ആദ്യവാരം പിന്നിട്ടപ്പോൾ സിനിമ ആഗോളതലത്തിൽ 509.25 കോടിയാണ് നേടിയിരിക്കുന്നത്. സിനിമയുടെ നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇന്ത്യൻ ബോക്സ് ഓഫ്സിൽ നിന്ന് മാത്രം 402 kodi ഗ്രോസ് കളക്ഷൻ സിനിമ ഇതിനകം നേടിയിട്ടുണ്ട് എന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. തെലുങ്ക് പതിപ്പ് മാത്രം 60 കോടിയിലധികം രൂപ നേടിയതാണ് റിപ്പോർട്ടുകളുണ്ട്.

ബോക്സ് ഓഫീസിനെ പിടിച്ചുകുലുക്കുന്ന കൊടുങ്കാറ്റ്; ആദ്യ വാരം 500 കോടി കളക്ഷനുമായി 'കാന്താര'
റിഷബ് ഷെട്ടിയാണ് 'കാന്താര'യുടെ നട്ടെല്ല്, ഈ വിജയത്തിന് പ്രധാന കാരണം ആ മനുഷ്യന്റെ പ്രയത്‌നം: ബംഗ്ലാൻ അഭിമുഖം

റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തിയിരിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണിത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ.ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ.

Related Stories

No stories found.
logo
The Cue
www.thecue.in