കണ്ണന്‍ താമരക്കുളത്തിന്റെ 'വിധി' തിയേറ്ററിലേക്ക്; ഡിസംബര്‍ 30ന് റിലീസ്

കണ്ണന്‍ താമരക്കുളത്തിന്റെ 'വിധി' തിയേറ്ററിലേക്ക്; ഡിസംബര്‍ 30ന് റിലീസ്
Published on: 

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം വിധി (ദി വെര്‍ഡിക്ട്) റിലീസിന് ഒരുങ്ങുന്നു. ഡിസംബര്‍ 30നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകിലേക്ക് എത്തുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മരട് ഫ്‌ലാറ്റ് പൊളിച്ചതിനെ തുടര്‍ന്ന് 357ഓളം കുടുംബങ്ങള്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു. ഇതേ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

അനൂപ് മേനോനും ഷീലു എബ്രഹാമുമാണ് വിധിയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവര്‍ക്ക് പുറമെ ധര്‍മ്മജന്‍ ബോല്‍ഗാട്ടി, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു എന്നിവരും ചിത്രത്തിലുണ്ട്.

രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്. ദിനേഷ് പള്ളത്താണ് ഗാനരചയ്താവ്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്, സുനിത സുനില്‍. 'മരട് 357'എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. എന്നാല്‍ മരട് 357 എന്ന പേരിനെ തുടര്‍ന്ന് ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നടന്നിരുന്നു. അവസാനം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 'മരട് 357' എന്ന പേര് മാറ്റി 'വിധി-(ദി വെര്‍ഡിക്ട്) എന്നാക്കുന്നത്.