ആൾക്കൂട്ടത്തിന് നടുവിൽ തീപ്പന്തമേന്തി കങ്ക; സൂര്യയുടെ ത്രീഡി ചിത്രം 'കങ്കുവ' പോസ്റ്റർ

ആൾക്കൂട്ടത്തിന് നടുവിൽ തീപ്പന്തമേന്തി കങ്ക; സൂര്യയുടെ ത്രീഡി ചിത്രം 'കങ്കുവ' പോസ്റ്റർ

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. പത്ത് ഭാഷകളിലായി പീരിയോഡിക് ത്രീ ചിത്രമായി എത്തുന്ന കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയോടെയാണ് സൂര്യ എത്തുന്നത്.

ഒരു വലിയ കൂട്ടത്തിന് നടുക്ക് തീപ്പന്തവുമേന്തി നിൽക്കുന്ന കങ്കുവയുടെ പോസ്റ്ററിനൊപ്പം ദീപാലി ആശംസകൾ അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ കങ്ക എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ പുരാതന തമിഴ് സംസ്‌കാരത്തില്‍ നിന്നുള്ള ഘടകങ്ങളും അതുപോലെ ഇന്ത്യയിലുടനീളമുള്ള മറ്റ് സംസ്‌കാരങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും തിരക്കഥയില്‍ ഇരുപത് ശതമാനം ചരിത്രപരമായ റെഫെറെന്‍സുകള്‍ ഉണ്ടെന്നും സംവിധായകന്‍ ശിവ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ സൗത്ത് ഭാഷയിലേക്കുള്ള ഓ ടി ടി റൈറ്റ്സ് ആമസോണ്‍ പ്രൈം 80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ മുന്‍പിറങ്ങിയ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. ചിത്രം 2024 തുടക്കത്തിൽ തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in