ഖാന്‍, കുമാര്‍, കപൂര്‍ സിനിമകള്‍ വേണ്ടെന്ന് വെച്ച് കങ്കണ, യാഷ് രാജ് ഫിലിംസും വേണ്ടേ വേണ്ട

ഖാന്‍, കുമാര്‍, കപൂര്‍ സിനിമകള്‍ വേണ്ടെന്ന് വെച്ച് കങ്കണ, യാഷ് രാജ് ഫിലിംസും വേണ്ടേ വേണ്ട

കങ്കണ റണൗത് മനപ്പൂര്‍വ്വമാണ് ബോളിവുഡിലെ നായക കേന്ദ്ര ബിഗ് ബാനറുകളുടെ ചിത്രങ്ങള്‍ വേണ്ടെന്നു വെച്ചിരിക്കുന്നതെന്ന് സഹോദരിയും കങ്കണയുടെ മാനേജറുമായ രംഗോലി ചന്‍ഡേല്‍. ഖാന്‍മാരുടേയും, യാഷ് രാജിന്റേയും അക്ഷയ് കുമാറിന്റേയും രണ്‍ബീര്‍ കപൂറിന്റേയും അജയ് ദേവ്ഗണിന്റേയും ചിത്രങ്ങള്‍ ഒഴിവാക്കിയാണ് മുന്നോട്ട് പോകുന്നതെന്നാണ് രംഗോലി വ്യക്തമാക്കുന്നത്. പുതിയ ട്വീറ്റിലെ രംഗോലിയുടെ വാക്കുകള്‍ ഇങ്ങനെ.


കങ്കണ മനപ്പൂര്‍വ്വമാണ് ഖാന്‍ സിനിമകളോട് നോ പറഞ്ഞത്, വൈആര്‍എഫ് ഫിലിംസ്, ബന്‍സാലി, കുമാര്‍(സിങ് ഈസ് ബ്ലിങ്), ദേവ്ഗണ്‍(ബാദ്ഷാഹോ), കപൂര്‍(സഞ്ജു) ഫിലിംസ്.

ഇവരുടെ ഒപ്പമുള്ള ചിത്രങ്ങള്‍ ചെയ്തിരുന്നെങ്കില്‍ എല്ലാ ബഹുജനസമ്മിതി ലിസ്റ്റിലും കങ്കണയും പെട്ടേനെ. പക്ഷേ അധികമാരും സഞ്ചരിക്കാത്ത വഴി തെരഞ്ഞെടുക്കാനാണ് കങ്കണയ്ക്ക് താല്‍പര്യം. നിങ്ങള്‍ അവളെ താരതമ്യം ചെയ്യുന്നത് ഈ ഹീറോകള്‍ക്കും ചിത്രങ്ങള്‍ക്കും ഇടതു കൈ നല്‍കുന്ന നായികമാരുമായിട്ടാണ്. അവളുടെ വിജയം മറ്റൊന്നാണ്. ഈ നടിമാരെല്ലാം ഒരു വലിയ ഹീറോയുടെ ആംഗ്യത്തില്‍ തന്നെ വാലാട്ടി നില്‍ക്കുന്നവരാണ്.

മനുഷ്യന്റെ കാഴ്ചപ്പാടിന് തന്നെ അപമാനിമുണ്ടാക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും കങ്കണ ഇവിടെയുള്ളത് ഒരു കാര്യം സ്ഥിരീകരിക്കാനാണെന്നും രംഗോലി പറയുന്നു.

സ്ത്രീകള്‍ക്ക് അവരുടെ തന്നെ ഹീറോയാകാന്‍ കഴിയും. അതിനാല്‍ അവളെ കണ്ട ലല്ലു, പഞ്ചുമാരുമായി താരതമ്യം ചെയ്യരുത്.

ട്വിറ്ററില്‍ പൊതുവേ ബി ടൗണിലെ കങ്കണ വിരുദ്ധര്‍ക്ക് ചുട്ടമറുപടി നല്‍കുന്നത് സഹോദരി രംഗോലിയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കങ്കണ സജീവമല്ല. നേരത്തേയും പ്രകോപനപരമായ ട്വീറ്റുകളും ചീത്തവിളിക്കലും വിവാദവുമെല്ലാം രംഗോലിയുടെ വാക്കുകളുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുണ്ട്.

സല്‍മാന്‍ഖാന്റെ പാദസേവ ചെയ്യുന്നവരാണ് ബോളിവുഡ് വ്യവസായത്തിലുള്ളതെന്നും കരണ്‍ ജോഹറാണ് ഈ പാദസേവയുടെ നേതൃനിരയിലുള്ളതെന്നും രംഗോലി പറഞ്ഞിരുന്നു. മുന്നില്‍ നിന്ന് മുഖസ്തുതി പറയുന്ന ഇവര്‍ സല്‍മാന്റെ പുറകില്‍ നിന്ന് കുറ്റം പറയുമെന്നും അവര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in