കണ്ണുകളില്‍ നേരിയ വേദനയും, ക്ഷീണവും;  കങ്കണ റണാവത്തിന്  കൊവിഡ് സ്ഥിരീകരിച്ചു

കണ്ണുകളില്‍ നേരിയ വേദനയും, ക്ഷീണവും; കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

Published on

ബോളിവുഡ് നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റാ​ഗ്രാമിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത് . ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത് . കങ്കണ ഇപ്പൾ ക്വാറന്റീനിലാണ്.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കൊവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഞാന്‍ സ്വയം പ്രതിരോധിച്ചിരുന്നു. പക്ഷെ രോഗം വന്നത് ഞാന്‍ അറിഞ്ഞില്ല. ഇനി രോഗം മാറാനുള്ള കാര്യങ്ങള്‍ ചെയ്യും.’ കങ്കണ റണാവത്

ബംഗാളിൽ രാഷ്ടപതി ഭരണമാക്കണമെന്ന് കങ്കണ വാദിച്ചിരുന്നു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ‘ബംഗാള്‍ ബേണിങ്ങ് ‘ എന്ന സൈബര്‍ ക്യാംപെയിനിൽ കങ്കണയും ഭാഗമായിരുന്നു . ഇതേ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ടും ബാന്‍ ചെയ്തിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയെ കങ്കണ ട്വിറ്ററിലൂടെ രാക്ഷസിയെന്ന് വിളിച്ചത്. ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം

logo
The Cue
www.thecue.in