'അദ്ദേഹം സന്തോഷമായി തന്നെ ഇരിക്കട്ടെ, ആശംസകൾ'; അൽഫോൺസ് പുത്രനോട് കമൽ ഹാസൻ

'അദ്ദേഹം സന്തോഷമായി തന്നെ ഇരിക്കട്ടെ, ആശംസകൾ'; അൽഫോൺസ് പുത്രനോട് കമൽ ഹാസൻ

സംവിധായകൻ അൽഫോൺസ് പുത്രന് ആശംസകളുമായി നടൻ കമൽ ഹാസൻ. കമൽ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് അൽഫോൺസ് പുത്രൻ ഒരു പാട്ട് തയ്യാറാക്കുകയും അത് നടൻ പാർഥിപൻ വഴി കമൽ ഹാസന്റെ അടുത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു. പാട്ട് കേട്ടതിന് ശേഷം തന്റെ നന്ദി വോയിസ് നോട്ടായി അയക്കുകയായിരുന്നു കമൽ ​ഹാസൻ. അൽഫോൺസിന്റെ പാട്ട് കേട്ടു എന്നും അദ്ദേഹത്തിന്റെ ശബ്ദം കേട്ടിട്ട് സന്തോഷമായിരിക്കുന്ന പോലെയുണ്ടെന്നും ആ​രോ​ഗ്യം ശ്രദ്ധിക്കണമെന്നും അൽഫോൺസ് പുത്രനോട് കമൽ ഹാസൻ പറഞ്ഞു. ആശംസയറിയിച്ച് കമൽ ഹാസൻ അയച്ച വോയിസ് നോട്ട് നടൻ പാർഥിപൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചത്.

കമൽ ഹാസൻ പറഞ്ഞത് :

നമസ്കാരം അൽഫോൺസ് പുത്രന്റെ പാട്ട് കേട്ടു, അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ട് എന്ന് പറഞ്ഞല്ലോ? പക്ഷേ മനസ്സ് നല്ലതായി ഇരിക്കുന്ന പോലെയുണ്ട്. ശബ്ദം നല്ല സന്തോഷത്തിലുള്ളത് പോലെയുണ്ട്. അങ്ങനെ സന്തോഷമായിട്ട് ഇരിക്കട്ടെ, എന്റെ ആശംസകൾ. എടുക്കുന്ന തീരുമാനം എന്തായിരുന്നാലും ആരോ​ഗ്യം നന്നായി നോക്കാൻ പറയൂ.. ടേക്ക് കെയർ അൽഫോൺസ്.

കഴിഞ്ഞ മാസമാണ് തന്റെ സിനിമ തിയറ്റർ കരിയർ അവസനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ അൽഫോൺസ് പുത്രൻ ഒരു പോസ്റ്റ് പങ്കുവച്ചത്. എന്നാൽ അദ്ദേ​ഹം തന്നെയത് പിന്നീട് സോഷ്യൽ മീഡിയയിൽ നിന്നും നീക്കവും ചെയ്തിരുന്നു. 'ഗിഫ്റ്റാണ്' ഇനി വരാനിരിക്കുന്ന അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം. റോമിയോ പികേചേഴ്‌സിന്റെ ബാനറില്‍ രാഹുൽ നിർമിക്കുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് ഇളയരാജയാണ്. പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോള്‍ഡാണ് അല്‍ഫോണ്‍സ് പുത്രന്‍ ഒടുവിലായി സംവിധാനം ചെയ്ത് പുറത്തു വന്ന ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

Related Stories

No stories found.
logo
The Cue
www.thecue.in