കമൽഹാസന്റെ നിർമ്മാണത്തിൽ ശിവകാർത്തികേയൻ ചിത്രം എസ്കെ21 തുടങ്ങി

കമൽഹാസന്റെ നിർമ്മാണത്തിൽ  ശിവകാർത്തികേയൻ ചിത്രം എസ്കെ21 തുടങ്ങി
Published on

രാജ്കുമാർ പെരിയസാമി തിരക്കഥയെഴുതി, സംവിധാനം ചെയ്ത് ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എസ്കെ21 കശ്‌മീരിൽ ചിത്രീകരണം ആരംഭിക്കുന്നു. ചിത്രം നിർമ്മിക്കുന്നത് കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷ്ണലും, സോണി പിക്‌ചേഴ്‌സ് ഇന്റർനാഷ്ണൽ പ്രൊഡക്ഷൻസും, ആർ.മഹേന്ദ്രനും ചേർന്നാണ്. ചെന്നൈയിൽ വച്ചു നടന്ന ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ കമൽ ഹാസൻ, ശിവകാർത്തികേയൻ, സായ് പല്ലവി, രാജ്കുമാർ പെരിയസാമി തുടങ്ങിയവർ പങ്കെടുത്തു.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജിവി പ്രകാശ് ആണ്. ഛായാഗ്രഹണം സി എച്ച് സായ്. എഡിറ്റിംഗ് ആർ കലൈവാണനാണ്. പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ. ആക്ഷൻ സ്റ്റെഫാൻ റിച്ചർ. പി.ആർ.ഒ ശബരി. ഗോഡ് ബ്ലെസ് എന്റർടൈന്മെന്റ്സ് ആണ് സഹനിർമ്മാണം.

മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന 'മാവീരൻ', ആർ രവികുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'അയലാൻ' എന്നിവയാണ് ശിവർത്തികേയന്റേതായി വരാനിരിക്കുന്ന സിനിമകൾ.

logo
The Cue
www.thecue.in