
ലോക സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ലക്ഷ്യം കോമണായി ഉണ്ടായിരുന്നുവെന്നും അത് പുതിയൊരു ലോകം സൃഷ്ടിക്കുക എന്നതായിരുന്നു എന്നും കല്യാണി പ്രിയദർശൻ. അത് നിറവേറ്റാൻ സാധിച്ചു എന്നാണ് കരുതുന്നത്. രണ്ടര മണിക്കൂർ സമയത്തേക്ക് നിങ്ങൾ ആ ലോകത്ത് സന്തോഷമായി ഇരിക്കും എന്ന് വിശ്വസിക്കുന്നുവെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു.
കല്യാണി പ്രിയദർശൻ്റെ വാക്കുകൾ
ഈ സിനിമയിൽ വർക്ക് ചെയ്ത എല്ലാവർക്കും ഒരു സിംഗുലർ ഗോൾ ഉണ്ടായിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു പുതിയ ലോകം സൃഷ്ടിക്കുക എന്നത് ആയിരുന്നു ആ ഉദ്ദേശ്യം. അതു നിറവേറിയിട്ടുണ്ട് എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. രണ്ടര മണിക്കൂർ സമയത്തേക്ക് നിങ്ങൾ ആ ലോകത്ത് സന്തോഷമായി ഇരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചന്ദ്ര എൻ്റെ ആക്ടിംഗ് കരിയറിൽ തന്നെ വെല്ലുവിളി നിറഞ്ഞ റോൾ ആയിരുന്നു. പക്ഷേ, അതിനു ഫലം ഉണ്ടാകുന്നു എന്നത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.
കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം 'ലോക: ചാപ്റ്റർ വൺ ചന്ദ്ര' മികച്ച കളക്ഷനോടെ മുന്നേറുകയാണ്. ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ്. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാൻ, തുടരും എന്നിവ മാത്രമാണ് ഇപ്പോൾ ലോകയ്ക്ക് മുന്നിലുള്ള സിനിമകൾ.
ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിന് ഡൊമിനിക്കും ശാന്തി ബാലചന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.