അച്ഛന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കിലുക്കമാണ്, അതിന് പ്രധാന കാരണം ഇതാണ്: കല്യാണി പ്രിയദര്‍ശന്‍

അച്ഛന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കിലുക്കമാണ്, അതിന് പ്രധാന കാരണം ഇതാണ്: കല്യാണി പ്രിയദര്‍ശന്‍
Published on

തന്റെ അച്ഛൻ പ്രിയദർശന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ കിലുക്കമാണ് എന്ന് കല്യാണി പ്രിയദർശൻ. കിലുക്കം തന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാകുന്നതിൽ പല കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് രേവതിയുടെ കഥാപാത്രം തന്നെയാണ്. രേവതിയുടെ ഡയലോ​ഗ് ഡെലിവെറിയെല്ലാം തന്നെ വല്ലാതെ ആകർഷിച്ചിരുന്നുവെന്നും കല്യാണി പ്രിയദർശൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കല്യാണി പ്രിയദർശനും ഫഹദ് ഫാസിലും പറഞ്ഞത്

ഞാൻ എല്ലായിടത്തും പറയാറുള്ളതാണ്, അച്ഛന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കിലുക്കമാണ്. രേവതി ചേച്ചിയുടെ ആ കഥാപാത്രം കാരണമാണ് എനിക്കത് അത്രമേൽ പ്രിയപ്പെട്ടതാകുന്നത്. കിലുക്കത്തിലേക്ക് എന്നെ ഇഷ്ടപ്പെടുന്ന പല കാര്യങ്ങളുണ്ട്. അതിലൊന്നാണ് രേവതി ചേച്ചിയുടെ ഡയലോ​ഗ് ഡെലിവെറിയും ക്യാരക്ടർ ആർക്കും. ഓടും കുതിര ചാടും കുതിരയിലേക്ക് വന്നാൽ, എല്ലാ കഥാപാത്രങ്ങളും ഹോണസ്റ്റാണ്. എക്സാ​ഗരേറ്റഡാണെങ്കിലും ഓവർ ദി ടോപ്പ് ആണെങ്കിലും ബേസിക്ക് സോൾ നമുക്ക് കിട്ടും. ഇവരെന്താ ഇങ്ങനെ എന്ന് മോശം രീതിയിൽ നമുക്ക് ഒരിക്കലും തോന്നില്ല. എഴുത്തിന്റെ ​ഗുണമാണ് അത്. കോൺടെക്സ്റ്റ് വിട്ട് സിനിമ പുറത്ത് പോയിട്ടില്ല. സിനിമ തുടങ്ങി തീരുന്നത് വരെ സിനിമ പറയുന്ന കഥാപശ്ചാത്തലം മാറുന്നില്ല എന്നതാണ് പ്രത്യേകത. ബാക്കി പറയേണ്ടത് പ്രേക്ഷകരാണ്.

നടനും സംവിധായകനുമായ അൽത്താഫ് സലിമിന്‍റെ രണ്ടാമത്തെ സിനിമയാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in