വിനീത് ഏട്ടനും രാജു ഏട്ടനും രണ്ട് ധ്രുവങ്ങളിലുള്ള സംവിധായകര്‍: കല്യാണി പ്രിയദര്‍ശന്‍

വിനീത് ഏട്ടനും രാജു ഏട്ടനും രണ്ട് ധ്രുവങ്ങളിലുള്ള സംവിധായകര്‍: കല്യാണി പ്രിയദര്‍ശന്‍

വിനീത് ശ്രീനിവാസനും പൃഥ്വിരാജ് സുകുമാരനും വളരെ വ്യത്യസ്തരായ സംവിധായകരാണെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. ഇരുവരും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന സംവിധായകരാണെന്നാണ് കല്യാണി ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

'വിനീതേട്ടനും രാജു ഏട്ടനും സംവിധായകര്‍ എന്ന നിലയില്‍ വളരെ വ്യത്യസ്തരാണ്. വിനീതേട്ടന്‍ അദ്ദേഹത്തിന്റെ അഭിനേതാക്കള്‍ക്ക് ഒരുപാട് സ്വാതന്ത്ര്യം കൊടുക്കും. നമുക്ക് എന്ത് നല്‍കാന്‍ കഴിയും ആ കഥാപാത്രത്തിന് വേണ്ടി എന്നാണ് വിനീതേട്ടന്‍ നോക്കുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യു എന്ന് പറയുകാണ് ചെയ്യുക. അതേസമയം രാജു ഏട്ടന്‍ അദ്ദേഹത്തിന്റെ അഭിനേതാക്കളില്‍ നിന്ന് എന്താണ് വേണ്ടതെന്ന് കൃത്യമായി പറയും. നമ്മളെ അദ്ദേഹം ഡയറക്ട് ചെയ്യുക തന്നെ ചെയ്യും. എന്ത് വികാരമാണ്, എത്രത്തോളമാണ് വേണ്ടത് എന്നെല്ലാം വളരെ വ്യക്തമായി തന്നെ സീനിന് മുമ്പ് പറഞ്ഞ് തരും.' - കല്യാണി പ്രിയദര്‍ശന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ നിത്യ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായിരുന്നു കല്യാണി. ജനുവരി 21ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോഡാഡിയിലും കല്യാണി പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാണ് കല്യാണി. ജനുവരി 26ന് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫറിന് ശേഷം ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in