'തനിച്ചാകുമീ വെയില്‍ പാതയില്‍'; ഷഹബാസ് അമന്റെ ആലാപനം, കള്ളന്‍ ഡിസൂസയിലെ ആദ്യ ഗാനം

'തനിച്ചാകുമീ വെയില്‍ പാതയില്‍'; ഷഹബാസ് അമന്റെ ആലാപനം, കള്ളന്‍ ഡിസൂസയിലെ ആദ്യ ഗാനം

Published on

സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രമായ കള്ളന്‍ ഡിസൂസയിലെ ആദ്യ ഗാനമെത്തി. തനിച്ചാകുമീ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഷഹബാസ് അമനാണ് ആലാപനം. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

നവാഗതനായ ജിത്തു കെ ജയനാണ് കള്ളന്‍ ഡിസൂസയുടെ സംവിധായകന്‍. സജീര്‍ ബാബയാണ് തിരക്കഥ. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിലുണ്ട്.

അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ റിസ്സല്‍ ജൈനിയാണ്. ലിയോ ടോമാണ് ചിത്രത്തിലെ മറ്റൊരു സംഗീതസംവിധായകന്‍. കൈലാസ് മേനോനാണ് പശ്ചാത്തല സംഗീതം.

logo
The Cue
www.thecue.in