'ഇതും ശരിയായില്ലെങ്കില്‍ സിനിമ പൂര്‍ണ്ണമായും നിര്‍ത്തുമായിരുന്നു'; മാസങ്ങള്‍ കഴിഞ്ഞാണ് സത്താറില്‍ നിന്നും മുക്തനായതെന്നും കാളിദാസ്

'ഇതും ശരിയായില്ലെങ്കില്‍ സിനിമ പൂര്‍ണ്ണമായും നിര്‍ത്തുമായിരുന്നു'; മാസങ്ങള്‍ കഴിഞ്ഞാണ് സത്താറില്‍ നിന്നും മുക്തനായതെന്നും കാളിദാസ്

പാവ കഥൈകളിലെ സത്താര്‍ എന്ന കഥാപാത്രവും ശരിയായില്ലെങ്കില്‍ സിനിമ പൂര്‍ണ്ണമായും നിര്‍ത്തുമായിരുന്നുവെന്ന് കാളിദാസ് ജയറാം. പാവ കഥൈകള്‍ ചെയ്യാമെന്ന തീരുമാനമെടുക്കാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. അത് ശരിയായ തീരുമാനമാണെന്ന് മനസിലായെന്നും കാളിദാസ് മലയാള മനോരമയോട് പറഞ്ഞു.

സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിനായി ഒന്നര മാസം കൊണ്ട് 12 കിലോ കുറച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തായ ജീവയില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി. സ്‌ക്രീനില്‍ മിമിക്രിയോ അതി നാടകീയതയോ ആകാതെ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തീയേറ്റര്‍ ആര്‍ട്ടിസ്റ്റായ കലൈറാണിയുടെ പിന്തുണയും ലഭിച്ചിരുന്നുവെന്നും കാളിദാസ് ജയറാം പറഞ്ഞു.

ഷൂട്ടിന് മുമ്പ് തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയതിനാല്‍ കഥാപാത്രമായി മാറാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പത്ത് ദിവസത്തെ ഷൂട്ടായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും എട്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനായി. ഷൂട്ടിന് ശേഷം മാസങ്ങളെടുത്താണ് സത്താര്‍ എന്ന കഥാപാത്രത്തില്‍ നിന്നും മോചനം ലഭിച്ചത്. അതിന് അമ്മയും സഹോദരിയും സഹായിച്ചുവെന്നും കാളിദാസ് ജയറാം പറഞ്ഞു.

മലയാളത്തിലും തമിഴിലുമായി പത്തോളം സിനിമകള്‍ ചെയ്‌തെങ്കിലും കാളിദാസ് ജയറാമിന് അഭിനേതാവെന്ന നിലയില്‍ കയ്യടി നേടിക്കൊടുത്തത് ലോക്ക് ഡൗണ്‍ സമയത്ത് എത്തിയ ആമസോണ്‍ െ്രെപമിലെ ആന്തോളജിയാണ്. പുത്തന്‍ പുതു കാലൈ എന്ന സിനിമാ സമാഹാരത്തിലെ 'ഇളമൈ ഇതോ ഇതോ' എന്ന ചിത്രത്തിലെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. നെറ്റ്ഫഌക്‌സ് പ്രിമിയര്‍ ചെയ്ത ആന്തോളജി പാവ കഥൈകളിലെ 'തങ്കം' എന്ന സിനിമയിലെ പ്രകടനത്തിനും അഭിനന്ദന പ്രവാഹമാണ് കാളിദാസിനെ തേടിയെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in