'നിങ്ങൾക്കൊരു ഏനക്കേട് വരുന്നുന്നറിഞ്ഞാ എനിക്ക് വിഷമമാകും എന്റെ മനസ്സ് വേദനിക്കുമെന്ന ബോധം നിങ്ങൾക്കുണ്ടല്ലോ' ; കാതൽ പ്രീ റിലീസ് ടീസർ

'നിങ്ങൾക്കൊരു ഏനക്കേട് വരുന്നുന്നറിഞ്ഞാ എനിക്ക് വിഷമമാകും എന്റെ മനസ്സ് വേദനിക്കുമെന്ന ബോധം നിങ്ങൾക്കുണ്ടല്ലോ' ; കാതൽ പ്രീ റിലീസ് ടീസർ

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ ദി കോർ. ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും.

സ്നേഹത്തെക്കുറിച്ചും മനുഷ്യർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സിനിമ സംസാരിക്കുന്ന സിനിമയാണ് കാതലെന്നാണ് സംവിധായകൻ ജിയോ ബേബി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയിലും, കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിക്കുക.

റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡി എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in